supplyco-anil-coconut-oil

സപ്ലൈകോയില്‍ റെക്കോര്‍ഡ് വില്‍പന. ഓണക്കാലത്ത് വില്‍പന 319 കോടി രൂപ കടന്നു. ഇന്നലെ മാത്രം 21 കോടിയുടെ വില്‍പന നടന്നു. സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വിറ്റുവരവാണിത്. 300 കോടിയുടെ വില്‍പനയായിരുന്നു ഈ ഓണക്കാലത്ത് സപ്ലൈകോ പ്രതീക്ഷിച്ചിരുന്നത്.

അതിനിടെ ഓണ സമ്മാനമായി വെളിച്ചെണ്ണയ്ക്ക് സപ്ലൈകോ ഓഫര്‍ പ്രഖ്യാപിച്ചു. നോണ്‍ സബ്സിഡി സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കാണ് ഓഫര്‍ ലഭിക്കുക. 1500 രൂപയ്ക്ക് മുകളില്‍ സാധനങ്ങള്‍ വാങ്ങിയാല്‍ 50 രൂപയാണ് വെളിച്ചെണ്ണയ്ക്ക് കിഴിവായി ലഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍ മനോരമന്യൂസിനോട് പറഞ്ഞു. 

ENGLISH SUMMARY:

Supplyco sales reached a record high this Onam season, crossing 319 crore rupees. The sales also exceeded the expectations of 300 crore rupees.