വിമാനത്തിനുള്ളില്‍വെച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റപത്രത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. സിവില്‍ ഏവിയേഷന്‍ നിയമപ്രകാരമുള്ള വകുപ്പുകള്‍ കേസില്‍ നിലനില്‍ക്കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം കേരള സര്‍ക്കാരിനെ അറിയിച്ചു.
മൂന്ന് വര്‍ഷം മുന്‍പ് നടന്ന കേസില്‍ ഏവിയേഷന്‍ നിയമപ്രകാരും കൂടി കുറ്റങ്ങള്‍ ചുമത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെ അനുമതി തേടിയത്. അനുമതി നിഷേധിച്ചതോടെ ആ വകുപ്പുകള്‍ ഒഴിവാക്കി വധശ്രമത്തിന് കുറ്റപത്രം സമര്‍പ്പിക്കും. കണ്ണൂര്‍ തിരുവനന്തപുരം വിമാനത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസുമാര്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചതിനാണ് വധശ്രമം ഉള്‍പ്പടെ ചുമത്തി കേസെടുത്തത്.
2002 ജൂൺ 13നായിരുന്നു മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെ.എസ്.ശബരിനാഥന്‍, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.