കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളിലെ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചത് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീട് വാടകയ്ക്കെടുത്ത അനൂപ് മാലിക്കിനെതിരെ പൊലീസ് കേസെടുത്തു. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ചാലാട് സ്വദേശി മുഹമ്മദ് ആഷാം പ്രതി അനൂപ് മാലിക് ആഷാമിന്റെ ബന്ധുവാണ് .
Also Read: കണ്ണൂരില്‍ സ്ഫോടനം; ഒരാള്‍ മരിച്ചു? വീട് പൂര്‍ണമായും തകര്‍ന്നു
വാടകയ്ക്ക് നല്‍കിയ വീടിന്‍റെ ഒരുഭാഗം പൂര്‍ണമായി തകര്‍ന്നു. അടുത്തുള്ള വീടുകള്‍ക്കും കേടുപാടുണ്ടായി. പുലര്‍ച്ചെ രണ്ടുമണിയോടെയായിരുന്നു സ്ഫോടനം. വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലായിരുന്നു. അനൂപ് 2016ലെ പുഴാതി സ്ഫോടനക്കേസിലും പ്രതിയാണ്. സമാനരീതിയിലാണ് അന്നും സ്ഫോടനമുണ്ടായത്. പ്രതി കോണ്‍ഗ്രസ് ബന്ധമുള്ളയാളെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ആരോപിച്ചു. എന്നാല്‍ ആരോപണം ശുദ്ധ തോന്ന്യാസമെന്ന് ഡി.സി.സി പ്രസിഡന്‍റ് മാര്‍ട്ടിന്‍ ജോര്‍ജ് പറഞ്ഞു
പ്രതി അനൂപ് മാലിക്കുമായി വാടക കരാർ ഉണ്ടായിരുന്നില്ലെന്നു വീട്ടുടമ ഗോവിന്ദന്റെ ഭാര്യ ദേവി പ്രതികരിച്ചു. വേഗത്തിൽ വീട് ഒഴിയും എന്ന ധാരണയിലാണ് കരാർ വെക്കാതിരുന്നത്. ഒരു വർഷമായി ഇവർ വീട്ടിൽ താമസിക്കുന്നു. ഇതുവരെ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല . തങ്ങൾക്കുണ്ടായത് വലിയ നഷ്ടമെന്നും വീട്ടുടമസ്ഥർ പറയുന്നു.