bomb-blast-knr

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്ന് സൂചന. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സ്ഫോടനമുണ്ടായത്.  വീടിനുള്ളില്‍ ശരീരാവശിഷ്ടങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. ഗോവിന്ദന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീടിനുള്ളിലാണ് സ്ഫോടനം.  സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു.  പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തുണ്ട്. അനൂപെന്നയാള്‍ക്കാണ് വീട് വാടകയ്ക്ക് നല്‍കിയിരുന്നത്.

സ്ഫോടനത്തിന്‍റെ ആഘാതത്തില്‍ സമീപത്തെ വീടുകള്‍ക്കും സാരമായ നാശനഷ്ടമുണ്ടായി. വീടുകളുടെ ഭിത്തികള്‍ക്ക് വിള്ളലേറ്റു. ജനാലകളടക്കം തകര്‍ന്നു. അതേസമയം, വീടിനുള്ളില്‍ പടക്ക നിര്‍മാണം നടത്തി വരികയായിരുന്നുവെന്നും ഗുണ്ടാണ് പൊട്ടിത്തെറിച്ചതെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. 

ENGLISH SUMMARY:

Kannur explosion occurred in Keezhara, destroying a house completely. The incident took place around 2 AM in a house owned by Govindan.