AI Image
തിരുവനന്തപുരം നഗരത്തിലേക്ക് വണ്ടിയുമായി ഇറങ്ങുന്നവരുടെ പ്രധാന ടെന്‍ഷന്‍ എവിടെ പാര്‍ക്ക് ചെയ്യുമെന്നതാണ്. അത്തരം സംശയമുള്ളവര്‍ക്കായി പാര്‍ക്കിങ് അനുവദിച്ചിരിക്കുന്ന 38 റോഡുകളുടെ പട്ടിക ട്രാഫിക് പൊലീസ് തയാറാക്കിയിരിക്കുകയാണ്. ഇവിടങ്ങളില്‍ പേ ആന്‍ഡ് പാര്‍ക്ക് സംവിധാനം ഒരുക്കാനാണ് പൊലീസിന്‍റെ ശുപാര്‍ശ. ഇതല്ലാതെയുള്ള റോഡിന്‍റെ വശങ്ങളിലോ സ്ഥലത്തോ പാര്‍ക്ക് ചെയ്താല്‍ പിഴയീടാക്കും. കോര്‍പ്പറേഷന്‍റെ കൈവശം റോഡുകളുടെ പട്ടിക പൊലീസ് കൈമാറിക്കഴിഞ്ഞു. ഇനി കോര്‍പ്പറേഷനാണ് അന്തിമതീരുമാനം എടുക്കേണ്ടത്. ഏതൊക്കെയാണ് ആ റോഡുകളെന്ന് നോക്കാം.
വെള്ളയമ്പലം–തൈക്കാട് റോഡ്
1)വിമന്‍സ് കോളജ് നോര്‍ത്ത് ഗേറ്റ് മുതല്‍ സൗത്ത് ഗേറ്റ് വരെയുള്ള റോഡിന്‍റെ വലത് വശം
2)കമ്മീഷണര്‍ ഓഫീലസിന് ശേഷം ഠാണാമുക്ക് വരെ റോഡിന്‍റെ വലത് വശം
ശ്രീമൂലം ക്ളബ്–കോട്ടണ്‍ഹില്‍ റോഡ്
3)ശ്രീമൂലം ക്ളബ് മുതല്‍ കോട്ടണ്‍ ഹില്‍ സ്കൂള്‍ വരെ റോഡിന്‍റെ ഇടത് വശം
ബേക്കറി ജങ്ഷന്‍–മ്യൂസിയം റോഡ്
4)തെന്നല ടവേഴ്സിന് എതിര്‍വശം മുതല്‍ എ.ആര്‍ ക്യാമ്പിലെ ഗേറ്റ് വരെ റോഡിന്‍റെ വലത് വശം
5)ട്രാഫിക് ഐ.ജി ഓഫീസ് മുതല്‍ ലോഗ് ടെക് വരെ റോഡിന്‍റെ വലത് വശം
6)പൊലീസ് ചീഫ് സ്റ്റോര്‍ മുതല്‍ വാട്ടര്‍ അതോറിറ്റി റോഡ് വരെ റോഡിന്‍റെ ഇടത് വശം
7)സംസം ഹോട്ടലിന് മുന്‍വശത്ത് റോഡിന്‍റെ വലത് വശത്ത്
വെള്ളയമ്പലം–ശാസ്തമംഗലം
8)വെള്ളയമ്പലം ബസ് സ്റ്റോപ് മുതല്‍ ശാസ്തമംഗലം വരെ റോഡിന്‍റെ ഇടത് വശം
9)ജവഹര്‍ നഗര്‍ റോഡ് മുതല്‍ ശാസ്തമംഗലം വരെ റോഡിന്‍റെ വലത് വശം
പ്ളാമൂട്–പട്ടം–കേശവദാസപുരം
10)പ്ളാമൂട് മുതല്‍ കുരുങ്ങാനൂര്‍ വരെ റോഡിന്‍റെ ഇരുവശങ്ങളിലും
11)കുരുങ്ങാന്നൂര്‍ മുതല്‍ പട്ടം SBI വരെ റോഡിന്‍റെ വലത് വശം
12)കുരുങ്ങാനൂര്‍ മുതല്‍ IDFC ബാങ്ക് വരെ റോഡിന്‍റെ ഇടത് വശം
13)പട്ടം ബസ് സ്റ്റോപ് മുതല്‍ കേന്ദ്രീയ വിദ്യാലയം വരെ റോഡിന്‍റെ ഇടത് വശം
14)കേന്ദ്രീയവിദ്യാലയം മുതല്‍ കേശവദാസപുരം വരെ റോഡിന്‍റെ ഇടത് വശം
15)ശാസ്ത്രഭവന്‍ മുതല്‍ കേശവദാസപുരം വരെ റോഡിന്‍റെ വലത് വശം
കുറവന്‍കോണം–കവടിയാര്‍
16)കുറവന്‍കോണം മുതല്‍ ബ്രഡ് ഫാക്ടറി വരെ റോഡിന്‍റെ വലതുവശം
മുറിഞ്ഞപാലം –മെഡിക്കല്‍ കോളജ്
17)ജി.ജി ആശുപത്രി മുതല്‍ പുതുപ്പള്ളി ലൈന്‍ വരെ റോഡിന്‍റെ ഇരുവശവും
മെഡിക്കല്‍ കോളജ്–ഉള്ളൂര്‍
18)മെട്രോ സ്കാന്‍ മുതല്‍ കുന്നില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് വരെ റോഡിന്‍റെ ഇടത് വശം
ഉള്ളൂര്‍–കേശവദാസപുരം
19)ഡോമിനോസ് പിസ്സ സെന്‍റര്‍ മുതല്‍ കേശവദാസപുരം മുസ്ളീംപള്ളി വരെ റോഡിന്‍റെ ഇരുവശങ്ങളിലും
മുറിഞ്ഞപാലം–കുമാരപുരം റോഡ്
20)ഗ്യാസ്ട്രോ സെന്‍റര്‍ മുതല്‍ കുമാരപുരം യു.പി സ്കൂള്‍ വരെ റോഡിന്‍റെ ഇടത് വശം
21)കിംസ് ബസ് സ്റ്റോപ്പിന് ശേഷം കേന്ദ്രീയവിദ്യാലയം വരെ റോഡിന്‍റെ ഇടത് വശം
സ്റ്റാച്യു–വി.ജെ.റ്റി റോഡ്
22)പെട്രോള്‍ പമ്പ് മുതല്‍ യൂണിവേഴ്സിറ്റി കോളജ് ഗേറ്റ് വരെ റോഡിന്‍റെ ഇടത് വശം
വി.ജെ.റ്റി–പാളയം റോഡ്
23)അരുണഹോട്ടല്‍ മുതല്‍ മുസ്ളീംപള്ളി വരെ റോഡിന്‍റെ ഇടത് വശം
പരുത്തിപ്പാറ–കേശവദാസപുരം
24)MG കോളജിന്‍റെ ആദ്യഗേറ്റ് മുതല്‍ രണ്ടാമത്തെ ഗേറ്റ് വരെ റോഡിന്‍റെ ഇടത് വശം
മോഡല്‍ സ്കൂള്‍–പനവിള റോഡ്
25)മോഡല്‍ സ്കൂള്‍ ബസ് സ്റ്റോപ്പിന് ശേഷം ഖാദി ബോര്‍ഡ് ഓഫീസ് വരെ റോഡിന്‍റെ ഇടത് വശം
സ്റ്റാച്യു–ഓവര്‍ബ്രിഡ്ജ് റോഡ്
26)സെക്രട്ടേറിയറ്റ് സൗത്ത് ഗേറ്റ് മുതല്‍ പുളിമൂട് വരെ റോഡിന്‍റെ വലത് വശം
27)പുളിമൂട് മുതല്‍ ആയൂര്‍വേദ കോളജിന്‍റെ രണ്ടാം ഗേറ്റ് വരെ റോഡിന്‍റെ ഇരുവശവും
ഓവര്‍ബ്രിഡ്ജ്–പഴവങ്ങാടി റോഡ്
28)ഓവര്‍ബ്രിഡ്ജ് മുതല്‍ പഴവങ്ങാടി വരെ റോഡിന്‍റെ ഇരുവശവും
29)തകരപ്പറമ്പ് ഫ്ളൈഓവര്‍ മുതല്‍ പഴവങ്ങാടി വരെ റോഡിന്‍റെ വലത് വശം
അട്ടക്കുളങ്ങര–കിള്ളിപ്പാലം
30)കാമാക്ഷിദേവി ക്ഷേത്രം മുതല്‍ കിള്ളിപ്പാലം വരെ റോഡിന്‍റെ ഇടത് വശം
കിള്ളിപ്പാലം–കല്‍പ്പാളയം
31)ഇന്ത്യന്‍ ഓയില്‍ പമ്പ് മുതല്‍ ആണ്ടിയിറക്കം വരെ റോഡിന്‍റെ വലത് വശം
32)കരമന മുതല്‍ കല്‍പ്പാളയം വരെ റോഡിന്‍റെ വലത് വശം
മേലേ പഴവങ്ങാടി–പവര്‍ഹൗസ്
33)മേലേ പഴവങ്ങാടി മുതല്‍ പവര്‍ഹൗസ് വരെ ഫ്ളൈഓവറിന് കീഴില്‍
RMS -SS കോവില്‍ റോഡ്
34)RMS മുതല്‍ SS കോവില്‍ വരെ റോഡിന്‍റെ ഇടത് വശം
ആയുര്‍വേദ കോളജ്–കുന്നുംപുറം റോഡ്
35)ആയൂര്‍വേദ കോളജ്–കുന്നുംപുറം റോഡില്‍ വലത് വശം
തൈക്കാട്–മേട്ടുക്കട റോഡ്
36)തൈക്കാട് ഇശക്കിയമ്മന്‍ കോവില്‍ മുതല്‍ മേട്ടുക്കട റിലയന്‍സ് വരെ റോഡിന്‍റെ ഇടത് വശം
37)തൈക്കാട് ആശുപത്രി മുതല്‍ മേട്ടുക്കട അമൃത ഹോട്ടല്‍ വരെ റോഡിന്‍റെ വലത് വശം
പേട്ട റയില്‍വേ സ്റ്റേഷന്‍ റോഡ്
38)പേട്ട റയില്‍വേ സ്റ്റേഷന്‍ റോഡിന്‍റെ ഇടത് വശം.