തൊണ്ടിമുതൽ തിരിമറി കേസിൽ മൂന്ന് വർഷം തടവിന് ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി ആന്റണി രാജുവിന്റെ ശിക്ഷാവിധി തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചു. ഇതോടെ അദ്ദേഹത്തിന് തടവിൽ കഴിയേണ്ടി വരില്ല എന്നത് വലിയ ആശ്വാസമാണ്. ശിക്ഷാവിധി മരവിപ്പിച്ചെങ്കിലും അദ്ദേഹം കുറ്റക്കാരനാണെന്ന വിധി കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാൽ തന്നെ, ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള എംഎൽഎ സ്ഥാനത്തെ അയോഗ്യത നിലനിൽക്കും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭ സെക്രട്ടറി അദ്ദേഹത്തെ അയോഗ്യനാക്കി നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.
ENGLISH SUMMARY:
Antony Raju has received a reprieve with a court ruling suspending the conviction in the treasury scam case. While the conviction and disqualification as a public representative remain for now, the court will hear further arguments soon.