മണ്ണിടിച്ചിലിനെ തുടർന്ന് അടച്ച താമരശ്ശേരി ചുരത്തിലെ വാഹന നിയന്ത്രണം നീക്കി. ഒറ്റവരിയായി വാഹനങ്ങൾ കടത്തി വിടാനാണ് ജില്ല കലക്ടർമാരുടെ യോഗത്തിൽ തീരുമാനമായത്. മൾട്ടി ആക്സിൽ വാഹനങ്ങൾക്കുള്ള നിരോധനം തുടരും. ചുരം വ്യു പോയിന്‍റില്‍ വാഹനം നിർത്തുന്നതിന് വിലക്കുണ്ട്. ചരക്കുവാഹനങ്ങള്‍ക്ക് പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. ഒരുസമയം ഒരു വശത്തുനിന്ന് മാത്രമായിരിക്കും പ്രവേശനമുണ്ടാകുക.
അതേസമയം, മഴ ശക്തി പ്രാപിച്ചാൽ മറ്റു വാഹനങ്ങൾങ്ങൾക്ക് നിരോധനം ഏർപ്പെടുത്താനും തീരുമാനമായി. കോഴിക്കോട് - വയനാട് ജില്ലാ കലക്ടർമാരുടെ അധ്യക്ഷതയില്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.