seema-comment-replay

ലൈംഗിക ചൂഷണക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ പ്രഖ്യാപിച്ച് നടി സീമ.ജി.നായര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. സീമയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴില്‍ വന്ന കമന്‍റും സീമ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'സ്വന്തം വീട്ടില്‍ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാന്‍ ധൈര്യമുണ്ടോ സേച്ചി' എന്നാണ് കമന്‍റ്. ഇതിന് സീമ തന്നെ നല്‍കിയ മറുപടി 'ഉണ്ട്' എന്നാണ്. സീമയുടെ മറുപടിക്ക് മാത്രം 1കെ റിയാക്ഷനുകളാണ് ലഭിച്ചിരിക്കുന്നത്. 

സീമയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമന്‍റ് ബോക്സില്‍ എത്തിയിരിക്കുന്നത്. നിഷ്പക്ഷ വിവരണം ആണെന്നും സീമേച്ചിയോട് ഉള്ള സ്നേഹം ഗ്രാഫുകൾ ഭേദിച്ചു പുറത്തു കടക്കുന്നു, സത്യം വിജയിക്കും എന്നുമൊക്കെയാണ് രാഹുലിനെ അനുകൂലിക്കുന്നവരുടെ കമന്‍റുകള്‍. ഉള്ള നിലയും വിലയും കളയാതെ, ആഹാ എത്ര മനോഹരമായ വെളുപ്പിക്കൽ എന്നൊക്കെയാണ് പ്രതികൂലിക്കുന്നവരുടെ കമന്‍റുകള്‍. 

പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് തുടങ്ങുന്ന പോസ്റ്റില്‍ രാഹുലിനെതിരായ ആരോപണങ്ങളില്‍ എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കുമെന്നും ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ എന്നും നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ വ്യക്തമാക്കുന്നു.

എവിടെയെങ്കിലും ഒരാൾക്കായി വഴി തെറ്റില്ല. തെറ്റുന്നു എങ്കിൽ അതിൽ രണ്ട് പേരും തുല്യ പങ്കാളികളായിരിക്കും. അപ്പോൾ ഒരു പക്ഷത്തെ മാത്രം എങ്ങനെ കുറ്റം പറയും? വർഷങ്ങളോളം ചാറ്റ് ചെയ്തും കൂട്ട് കൂടിയും രസിക്കും, പെട്ടെന്ന് ഒരു ദിവസം ഒരാൾ മാത്രം പ്രതി പട്ടികയിൽ എത്തും. ഏതൊരാളിൽ നിന്നും മോശം സമീപനം വന്നാൽ ആ സ്പോട്ടിൽ പ്രതികരിക്കണം. വർഷങ്ങൾ കഴിഞ്ഞല്ല പ്രതികരിക്കേണ്ടത്. വർഷങ്ങളോളം എല്ലാം കൂട്ട് കൂടി ചെയ്തിട്ട് ഒരാൾ മാത്രം എല്ലാത്തിന്റെയും കുറ്റക്കാരൻ ആണ് എന്ന് പറയുന്നതിന്റെ ഔചിത്യബോധം മനസ്സിലാകുന്നില്ല. ഉഭയകക്ഷി ബന്ധത്തിലൂടെ നടക്കുന്ന അശ്ലീലങ്ങൾക്ക് ഒരു പക്ഷം മാത്രം മറുപടി പറഞ്ഞാൽ മതിയോ? നീതി എന്ന് പറയുന്നത് രണ്ട് ഭാഗത്തിനും ലഭിക്കേണ്ടതാണെന്നും സീമ പറഞ്ഞു.

ENGLISH SUMMARY:

Seema G Nair supports Rahul Mankootathil amidst allegations. The actress's stance on the sexual exploitation case has sparked debate on social media, questioning the accountability in consensual relationships.