കോഴിക്കോട് നടക്കാവിൽ നിന്ന് തട്ടിക്കൊണ്ട് പോയ യുവാവിനെ കക്കാടംപൊയിൽ നിന്ന് കണ്ടെത്തി. വയനാട് സ്വദേശി റഹീസിനെയാണ് നാലംഗ സംഘം തട്ടിക്കൊണ്ട് പോയത്. ജവഹർ നഗറിലെ ലേഡീസ് ഹോസ്റ്റലിൽ എത്തിയപ്പോഴാണ് യുവാവിനെ തട്ടിക്കൊണ്ട് പോയത്. സംഭവത്തിന് പിന്നിൽ ക്വട്ടേഷൻ സംഘം ആണെന്നാണ് നിഗമനം. പിടിയിലായവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സ്ഥലത്തു സ്ഥിരം പ്രശ്നമുണ്ടെന്ന് നാട്ടുകാർ നേരത്തെ തന്നെ പൊലീസിന് പരാതി നൽകിയിരുന്നു. രാത്രി ഒരു മണിക്ക് ബഹളം കേട്ട് നാട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സംഭവം അറിയുന്നത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ സഹിതം പൊലീസിനെ അറിയിക്കുകയായിരുന്നു.