sandesh-chinnu-pappu

കാസർകോട് ആത്മഹത്യ ചെയ്ത വ്ലോഗര്‍ ചിന്നു പാപ്പു എന്ന രേഷ്മയുടെ ആണ്‍സുഹൃത്തും മരിച്ചനിലയില്‍. കാസര്‍കോട് ചൗക്കി സ്വദേശി സന്ദേശ് ആണ് മരിച്ചത്. വീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവുമായി ഏറെ നാളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ചിന്നു ആണ്‍സുഹൃത്തിനൊപ്പമായിരുന്നു താമസം.

ഒരാഴ്ച മുന്‍പായിരുന്നു സോഷ്യല്‍ മീഡിയയില്‍‌ ചിന്നു പാപ്പു എന്നറിയപ്പെട്ടിരുന്ന രേഷ്മ ജീവനൊടുക്കിയത്. ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ആത്മഹത്യ ചെയ്തത്. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചെങ്കിലും ചിന്നു എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ചിന്നു പാപ്പുവിന് രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ്‌ ഉണ്ട്.

ENGLISH SUMMARY:

In a tragic series of events in Kasaragod, Sandesh, the close friend of popular social media vlogger Reshma (known as Chinnu Pappu), was found dead at his residence in Chouki. His death comes exactly one week after Reshma committed suicide at their shared residence. Sandesh was reportedly under immense mental stress following Reshma's death and the subsequent police proceedings. Reshma, who had over two lakh followers on social media, was living with Sandesh after separating from her husband. Sandesh had discovered Reshma's body when she failed to answer his calls while he was at work. The Kasaragod police are investigating both deaths to uncover any further details. The local community and social media followers are in deep shock over the double tragedy. Stay updated on the investigation into the Chinnu Pappu vlogger death case.