അവശ്യസര്‍വീസ് സ്ഥാപനമായ വൈദ്യുതി ബോര്‍ഡിന്‍റെ പ്രവര്‍ത്തനം താളംതെറ്റിച്ച് തുടരെ ചെയര്‍മാന്‍മാരുടെ മാറ്റം. ഈവര്‍ഷം മാത്രം മൂന്നുതവണ ചെയര്‍മാന്‍ മാറി. തലപ്പത്തെ മാറ്റം അധിച്ചെലവുണ്ടാക്കുന്നെന്ന് മാത്രമല്ല പദ്ധതി പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സഞ്ജു സാംസണ്‍ന്‍റെ സ്ഥാനം പോലെയാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍മാരുടെ അവസ്ഥ. സ്ഥാനത്തിരുന്ന് കുറച്ചുനാള്‍ പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുന്നില്ല.
എം. ശിവശങ്കര്‍ 31.10.2013– 02.06.2016
പോള്‍ ആന്‍റണി 02.06.2016 –24.10.2016
കെ. ഇളങ്കോവന്‍ 24.10.2016– 29.01.2018
എന്‍.എസ്. പിള്ള 29.01.2018– 16.07.2021
ബി. അശോക് 16.07.2021– 18.07.2022
രാജന്‍ എന്‍.ഖോബ്രഗഡെ 18.07.2022–29.05.2024
ബിജു പ്രഭാകര്‍ 29.05.2024–30.04.2025
മീര്‍ മുഹമ്മദ് അലി 07.05.2025– 23.08.2025
മിന്‍ഹാജ് ആലം 27.05 2025
ഇടതുസര്‍ക്കാര്‍ അധികാരമേറ്റശേഷം എന്‍.എസ്. പിള്ളയ്ക്ക് മാത്രമാണ് കെ.എസ്.ഇ.ബി ചെയര്‍മാന്‍ സ്ഥാനത്ത് മൂന്നര വര്‍ഷം തുടരാനായത്. അഞ്ചുവര്‍ഷത്തിനിടെ ആറാമത്തെയാളാണ് മാറുന്നത്. ഈ വര്‍ഷം മാത്രം മൂന്നുപേര്‍. പതിനൊന്നുമാസം ചെയര്‍മാന്‍ സ്ഥാനത്തിരുന്ന് വിരമിച്ച ബിജുപ്രഭാകറിന് പകരം വന്ന മീര്‍ മുഹമ്മദ് അലി മൂന്നുമാസത്തിനകം കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് പോയി. വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മിഹാജ് ആലം കെ.എസ്.ഇബി ചെയര്‍മാനായി. വനംവകുപ്പിന്‍റെ ചുമതല അധികമായി വഹിക്കേണ്ടിയുംവരും. തലപ്പത്തെ മാറ്റം ബോര്‍ഡിന്‍റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുവെന്നാണ് വിലയിരുത്തല്‍
ജലവൈദ്യുതി പദ്ധതികളുടെ നവീകരണം ഉള്‍പ്പടെ ഹ്രസ്വ–ദീര്‍ഘകാല പദ്ധതികളെ പുറകോട്ടടിക്കുമെന്ന് ആശങ്കയുണ്ട്. വേനല്‍ക്കാല ആവശ്യം മുന്‍നിര്‍ത്തി തീരുമാനങ്ങളെടുക്കുന്നിലും വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍റെ അഭിപ്രായം നിര്‍ണായകമാണ്. ചെയര്‍മാന്‍മാര്‍ തുടരെ മാറുന്നത് ഈ പ്രവര്‍ത്തനങ്ങളെയും ബാധിക്കും