സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. 65 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ അമീബ 14 പേരുടെ ജീവനെടുത്തു. കുഞ്ഞു മക്കളെയും ചെറുപ്പക്കാരെയും രോഗം കവരുമ്പോള്‍ ഉറവിടമറിയാതെ ഇരുട്ടില്‍ തപ്പുകയാണ് ആരോഗ്യവകുപ്പ്. ജലാശയങ്ങള്‍ വൃത്തിയാക്കുന്നത് അടക്കമുളള പ്രതിരോധ പ്രവര്‍ത്തനങ്ങളും ദുര്‍ബലമാണ്.
കെട്ടിക്കിടക്കുന്ന വെളളത്തില്‍ കുളിക്കുമ്പോള്‍ രോഗം പകരുമെന്ന് വിശദീകരിച്ച ആരോഗ്യവകുപ്പിന് കിണര്‍ വെളളവും പൈപ്പ് വെളളവും മാത്രം ഉപയോഗിച്ചവരുടെ രോഗ കാരണം എങ്ങനെ എന്ന ചോദ്യത്തിന് മറുപടിയില്ല. ലോകത്ത് തന്നെ അപൂര്‍വമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗം കേരളത്തില്‍ 2016ല്‍ 1 ജീവനെടുത്തു. 2019 മുതല്‍ 2023 വരെ കാലയളവില്‍ രോഗം ബാധിച്ച 6 പേരും മരിച്ചു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 38 പേര്‍ക്ക് രോഗം ബാധിച്ചു. 8 പേര്‍ മരിച്ചു. ഈ വര്‍ഷം ഇതുവരെ 27 പേര്‍ക്ക് രോഗബാധ , ആറു മരണം. രോഗം പടരുന്നതെങ്ങനെ? കാലാവസ്ഥാ മാറ്റം കാരണമാണോ ? കെട്ടിക്കിടക്കുന്ന വെളളം മാത്രമാണോ രോഗകാരണം കൃത്യമായി കണ്ടെത്തിയാല്‍ മാത്രമേ പ്രതിരോധം സാധ്യമാകൂ.