മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ കടുവ പശുവിനെ കൊന്ന നിലയില്‍.അടയ്ക്കാക്കുണ്ട് അമ്പതേക്കറിലെ ജോസിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുവിനെയാണ് കൊണ്ടുപോയത്. രണ്ടു മാസം മുന്‍പ് ടാപ്പിങ് തൊഴിലാളി കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനു സമീപ പ്രദേശമാണിത്.
തൊഴുത്തില്‍ കെട്ടിയിട്ട പശുവിനെ 50മീറ്ററില്‍ അധികം വലിച്ചിഴച്ചുകൊണ്ടുപോയ നിലയിലാണ്.പശുവിന്‍റെ ഒരു ഭാഗം ഭക്ഷിച്ചു കഴിഞ്ഞു.രാവിലെ തൊഴുത്തിനരികില്‍ എത്തിയപ്പോഴാണാണ് ജഢം കണ്ടെത്തിയത്.കഴിഞ്ഞയാഴ്ച ഇതേ സ്ഥലത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ പറയുന്നുണ്ട്.
എന്നാല്‍ പശുവിനെ കൊന്നത് കടുവയാണന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.രണ്ടു മാസം മുന്‍പ് കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളി അബ്ദുല്‍ ഗഫൂര്‍ കൊല്ലപ്പട്ട റാവുത്തന്‍ കാടിനു സമീപത്താണ് ഇന്ന് പശുവിനെ കൊലപ്പടുത്തിയത്.നരഭോജിയായ കടുവയെ ഒരു മാസം മുന്‍പ് കൂടുവച്ച് പിടികൂടിയിരുന്നു.