saithali-majeed

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സ്ത്രീവിരുദ്ധ പ്രസംഗവുമായി സിപിഎം നേതാവ്. മലപ്പുറം തെന്നലയിലാണ് മുസ്​ലിം ലീഗിലെ സ്ത്രീകളെ അധിക്ഷേപിച്ച്  മുൻ ലോക്കൽ സെക്രട്ടറി സെയ്ദലി മജീദ് വിവാദ പ്രസംഗം നടത്തിയത്. 

'അന്യ ആണുങ്ങളുടെ മുന്നിൽ നിസ്സാര ഒരു വോട്ടിന് വേണ്ടി, സെയ്ദലി മജീദിനെ തോൽപ്പിക്കുന്നതിന് വേണ്ടി കെട്ടിക്കൊണ്ടു വന്ന പെണ്ണുങ്ങളെ കൊണ്ടുവന്ന് മുന്നിൽ കാഴ്ച്ചവക്കുകയല്ല ചെയ്യേണ്ടത്. തന്‍റെ വീട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണുങ്ങളുണ്ട്. അവരെയൊക്കെ കെട്ടി കൊണ്ടുവന്നത് ഭർത്താക്കൻമാരുടെ കൂടെ അന്തിയുറങ്ങാനാണ്. കല്യാണം കഴിക്കുമ്പോൾ തറവാട് നോക്കണമെന്ന് പറയുന്നത് ഇതിനൊക്കെ വേണ്ടിയാണ്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയാൽ ഇതല്ല ഇതിലും വലുത് കേൾക്കേണ്ടി വരും. അതിനൊക്കെയുള്ള ഉളുപ്പ് ഉണ്ടെങ്കിൽ ഇറങ്ങിയാൽ മതി. ഈ പറഞ്ഞതിനെതിരെ കേസ് വേണമെങ്കിൽ കൊടുത്തോളൂ, നേരിടാൻ അറിയാം,' സൈയ്തലവി മജീദ് പറഞ്ഞു. 

പഞ്ചായത്ത് അംഗമായി തെരെഞ്ഞെടുത്തതിന്‍റെ സ്വീകരണത്തിലാണ് വിവാദ പ്രസംഗം. അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേട്ട് ഇണികള്‍ കയ്യടിക്കുന്നതും വിഡിയോയില്‍ കാണാം. പ്രസംഗത്തിന് പിന്നാലെ വനിതാ ലീഗ് അടക്കം ഈ വിഷയത്തിൽ പരാതി കൊടുക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. 

ENGLISH SUMMARY:

Political controversy arises from a CPM leader's sexist speech following election results in Kerala. The controversial speech, delivered in Malappuram, insulted women from the Muslim League, sparking outrage and potential legal action.