അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് താമരശേരിയില്‍ മരിച്ച പെണ്‍കുട്ടിയുടെ സഹോദരനും രോഗ ലക്ഷണങ്ങള്‍. പ്രാഥമിക ഫലം നെഗറ്റീവാണ്. കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിനായി ഏഴുവയസുകാരനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Also Read: അമീബിക് മസ്തിഷ്കജ്വരം എങ്ങനെ പ്രതിരോധിക്കാം?
വ്യാഴാഴ്ചയാണ് താമരശേരി സ്വദേശിയും നാലാംക്ലാസുകാരിയുമായ അനയ രോഗം ബാധിച്ച് മരിച്ചത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് കുട്ടിക്ക് അമീബിക് മസ്തിഷ്ക ജ്വരമായിരുന്നുവെന്ന് കണ്ടെത്തിയത്. പിന്നാലെ വീട്ടില്‍ നിന്നുള്ള വെള്ളത്തിന്‍റെ സാംപിളുകളടക്കം ആരോഗ്യവകുപ്പ് ശേഖരിച്ചിരുന്നു.
സാധാരണയായി വെള്ളത്തില്‍ കാണപ്പെടുന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം പിടിപെടുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മുങ്ങിക്കുളിച്ചാലും നീന്തുന്നവരിലും രോഗബാധയ്ക്ക് സാധ്യതയുണ്ട്.