കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിലെ ഇരഞ്ഞിപ്പറമ്പിൽ കുടിവെള്ള ടാങ്ക് പൊട്ടി. അമ്പതിനായിരം ലിറ്റർ സംഭരണശേഷിയുള്ള ടാങ്കിന്റെ ഒരു ഭാഗം പൊട്ടിയാണ് അപകടമുണ്ടായത്. ഞായറാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം. ടാങ്ക് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകിയതിനെ തുടർന്ന് സമീപത്തെ വീടുകളിലേക്ക് ചെളിയും മണ്ണും കലർന്ന വെള്ളം ഇരച്ചെത്തി.
അപകടത്തിൽ വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്കിന് കേടുപാടുകള്‍ സംഭവിച്ചു. അപകടസമയത്ത് ടാങ്കിൽ പൂർണ്ണമായി വെള്ളമുണ്ടായിരുന്നില്ലെന്നാണ് സൂചന. ഇരഞ്ഞിപ്പറമ്പിലെ നൂറോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന ടാങ്കാണ് അപകടത്തിൽപ്പെട്ടത്. രാത്രിയിൽ വീടുകളിലേക്ക് വെള്ളം ഇരച്ചെത്തിയപ്പോഴാണ് ആളുകൾ അപകടം ശ്രദ്ധിക്കുന്നത്.