ഗവര്‍ണരുമായി സമവായത്തിനില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി. സര്‍വകലാശാല പ്രശ്നങ്ങളില്‍ പരിഹാരമാകും വരെ അകല്‍ച്ച പാലിക്കാനാണ് തീരുമാനം. ഗവര്‍ണര്‍ സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ച ചായസല്‍ക്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടുനിന്നതോടെ ഭിന്നതകള്‍ ഒന്നുകൂടി രൂക്ഷമായി. 

സര്‍വകലാശാലകളിലെ പ്രശ്നങ്ങളാണ് സര്‍ക്കാരിന് ഗവര്‍ണറോടുള്ള ഭിന്നതയുടെ അടിസ്ഥാനം. വിസി നിയമനം , കേരള സര്‍വകലാശാലയിുലെ വിവാദങ്ങള്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസ മേഖലയെ ആകെ കുഴക്കുന്നപ്രശ്നങ്ങളാണ് നിലനില്‍ക്കുന്നത്. മിക്കവാറും സര്‍വകലാശാലകളിലെ വിഷയങ്ങളെല്ലാം വിവിധ കോടതികളുടെ മുന്നിലാണ്. നിയമ പോരാട്ടത്തില്‍പിന്നോട്ടില്ലെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കരുടെ നടപടികള്‍ വ്യക്തമാക്കികഴിഞ്ഞു. സമവായത്തിന് ഉന്നത വിദ്യാഭ്യാസ, നിയമമന്ത്രിമാര്‍ പലവട്ടം ശ്രമിച്ചു മുഖ്യമന്ത്രി രാജ്ഭവനിലെത്തിനേരിട്ട് സംസാരിക്കുകയും ചെയ്തു. എന്നിട്ടും ഗവര്‍ണര്‍ അയയുന്ന മട്ടില്ല. ഇതോടെയാണ് പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണും വരെ ഇനി രാജ്ഭവനിലേക്ക് ഇല്ലെന്ന നിലപാടില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും എത്തിച്ചേര്‍ന്നത്. ഇതാണ് സ്വാതന്ത്യ ദിന ചായസല്‍ക്കാരത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നടങ്കം വിട്ടു നില്‍ക്കാന്‍ കാരണം. ഭാരതാംബാ വിവാദം മുതല്‍ വിഭജന ഭീതി ദിനം വരെ ഉള്ള പ്രശ്നങ്ങളില്‍ തുറന്ന വിമര്‍ശനം തുടരാനാണ് സര്‍ക്കാരിന്‍റെ  തീരുമാനമെന്നും വ്യക്തം.

ENGLISH SUMMARY:

Kerala Governor's relationship with the Chief Minister is strained. The Chief Minister has decided to maintain distance until issues in universities are resolved.