മസാല ബോണ്ട് ഇടപാടിന് ലാവലിന്‍ കേസുമായി ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി അറിയാതെ ഫണ്ട് വകമാറ്റാനാകില്ല. വന്‍ അഴിമതിയാണ് നടന്നത്. ഇ.ഡി നോട്ടിസ് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ്. ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ അന്തര്‍ധാരയുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നോട്ടിസ് കാണില്ലെന്നും രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു.