catholic-congress

മാർ ജോസഫ് പാംപ്ലാനിയെ അവസരവാദിയെന്ന് വിളിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്കാ കോൺഗ്രസ്. എം വി ഗോവിന്ദന്‍ ഗോവിന്ദച്ചാമിയെ പോലെ സംസാരിക്കരുത്. ഗോവിന്ദന്‍റേത്  വീണ്ടുവിചാരമില്ലാത്ത പ്രസ്താവനയാണ്. സുബോധമുണ്ടെങ്കില്‍ തിരുത്തും. മൈക്ക് കാണുമ്പോൾ എന്തെങ്കിലും വിളിച്ചു പറയരുത്. കോടിയേരി ബാലകൃഷ്ണനെ പോലുള്ളവര്‍ ഇരുന്ന പദവിയാണെന്ന് മറക്കരുതെന്നും മൂന്നാം പിണറായി സർക്കാർ വരണോ എന്ന് അവർ ആലോചിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ  ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.

ENGLISH SUMMARY:

Catholic Congress criticizes MV Govindan's remarks about Mar Joseph Pamplany. They urge Govindan to refrain from making rash statements, reminding him of the stature of his position.