തുടര്‍ച്ചയായി കുട്ടികളെ കയറ്റാതിരുന്നതുകൊണ്ടാണ് സ്വകാര്യബസിന്‍റെ മുന്നില്‍ കിടന്ന് പ്രതിഷേധിച്ചതെന്ന് ഹോം ഗാര്‍ഡ് നാഗരാജന്‍. ഇന്നലെ വൈകിട്ടാണ് കോഴിക്കോട് കുന്നമംഗലം മര്‍ക്കസ് ബസ് സ്റ്റോപ്പില്‍ നാഗരാജന്‍ വേറിട്ട പ്രതിഷേധം നടത്തിയത്. കുട്ടികളുടെ കയ്യടിക്കൊപ്പം സമൂഹമാധ്യമങ്ങളിലും ഈ മുന്‍ പട്ടാളക്കാരന് നിറഞ്ഞ കയ്യടിയാണ്.
മുക്കത്ത് നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസിന് മുന്നിലായിരുന്നു ഹോം ഗാര്‍ഡിന്റ ഒരുപടി കടന്ന പ്രതിഷേധം. വിദ്യാര്‍ഥികള്‍ കയറുന്നതിന് മുൻപ് ബസ്സ് മുന്നോട്ട് എടുത്തതാണ് വാഹനങ്ങള്‍ നിയന്ത്രിച്ചുകൊണ്ടിരുന്ന നാഗരാജനെ പ്രകോപിപ്പിച്ചത്. അല്‍പം സഹസികമായി പോയോ എന്ന ചോദിച്ചാല്‍ നാഗരാജുവിന്റ മറുപടി ഇതാണ് അതേസമയം മറ്റ് ബസുകള്‍ ഉണ്ടെന്നിരിക്കെ വിദ്യാർഥികൾ ഒരു ബസില്‍ തന്നെ കൂട്ടത്തോടെ കയറുന്നത് ശരിയല്ലെന്നാണാണ് ബസ് ജീവനക്കാരുടെ വാദം. പ്രതിഷേധത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരണങ്ങള്‍ വരുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ 15 വർഷമായി ചെയ്യുന്ന ഹോം ഗാർഡിന്റ ജോലി തുടരുകയാണ് നാഗരാജന്‍