സിനിമ കോണ്‍ക്ലേവിലെ വിവാദപരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. അതിനിടെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്ന് ആവശ്യപ്പെട്ട് വനിത കമ്മീഷനില്‍ പരാതി ലഭിച്ചു.
ഈ പറഞ്ഞതില്‍ കേസെടുക്കാന്‍ മാത്രമുള്ള കുറ്റമൊന്നുമില്ലെന്നാണ് ജില്ലാ പ്രോസിക്യൂട്ടറുടെ നിയമോപദേശം. പട്ടിക ജാതി, വര്‍ഗ വിഭാഗങ്ങളെ കള്ളന്‍മാരാക്കുന്നതും അധിക്ഷേപിക്കുന്നതുമാണ് അടൂരിന്‍റെ പ്രസംഗമെന്ന് ആരോപിച്ച് പൊതുപ്രവര്‍ത്തകന്‍ ദിനു വെയിലായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങളെ ജാതിപരമായി അധിക്ഷേപിച്ചിട്ടില്ല. ആരുടെയും പേര് പറയാത്തതിനാല്‍ വ്യക്ത്യാധിക്ഷേപവുമില്ല. നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള വേദിയായ കോണ്‍ക്ളേവില്‍ സിനിമാ ഫണ്ടിനേക്കുറിച്ചുള്ള തന്‍റെ നിര്‍ദേശം മുന്നോട്ടുവെക്കുകയാണ് ചെയ്തത്. അതില്‍ പോലും ഫണ്ട് നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
അടൂരിന്‍റെ പ്രസ്താവനയേക്കുറിച്ചുള്ള സിനിമാ മന്ത്രിയുടെ ഇന്നത്തെ പ്രതികരണമാണിത്. ആര്‍.ബിന്ദുവല്ലാതെ മുഖ്യമന്ത്രിയടക്കം മറ്റ് മന്ത്രിമാരാരും അടൂരിനെ വിമര്‍ശിക്കാന്‍ തയാറായിട്ടില്ല. അതിനാല്‍ എത്രയും വേഗം വിവാദം അവസാനിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന സര്‍ക്കാര്‍ കൊതിച്ചിരുന്ന നിയമോപദേശമാണ് ഇപ്പോള്‍ ലഭിച്ചത്. അതിനിടെ അടൂരിനെ വിളിച്ച് വരുത്തി വിശദീകരണം തേടണമെന്നാവശ്യപ്പെട്ട് വനിതാ കമ്മീഷന് വനിതാ സംഘടനകള്‍ പരാതി നല്‍കി.