സർക്കാർ ഉത്തരവ് കാറ്റിൽ പറത്തി എം.എം. മണി എംഎൽഎയുടെ സഹോദരൻ ലംബോധരൻ. നിയന്ത്രണം മറികടന്ന് ഇടുക്കി ഇരുട്ടുകാനത്ത് സിപ് ലൈൻ പ്രവർത്തിപ്പിച്ചു. ഉത്തരവ് മറികടന്ന് പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങളെ തൊടാൻ മടിക്കുകയാണ് റവന്യൂ വകുപ്പും.
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത മുൻനിർത്തി സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കെരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിട്ടിരുന്നു. ഉത്തരവ് മറികടന്നാൽ നടപടിയെടുക്കുമെന്ന കർശന നിർദേശം കാറ്റിൽ പറത്തിയാണ് സിപ് ലൈന്റെ പ്രവർത്തനം.
അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കെ ജില്ലാ കലക്ടറുടെ ഉത്തരവ് മറികടന്ന് ഇരുട്ടുകാനത്ത് സിപ്പ് ലൈൻ പ്രവർത്തിപ്പിച്ചതിന് ഒരു മാസം മുൻപ് നടത്തിപ്പുകാർക്കെതിരെ കേസെടുത്തിരുന്നു. ഉത്തരവുമറികടന്ന് പ്രവർത്തിക്കുന്ന സാഹസിക വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ എന്തു നടപടിയെടുക്കുമെന്ന കാര്യത്തിൽ റവന്യൂ വകുപ്പിനും വ്യക്തതയില്ല.