കര്‍ക്കടക മാസത്തില്‍ രാമായണപാരായണത്തിന്‍റെ പുണ്യം തേടി തൃശൂരില്‍ ആയിരങ്ങള്‍ എത്തി. തിരുവമ്പാടി ദേവസ്വവും ഭാഗവതയോഗം ട്രസ്റ്റും സംഘടിപ്പിച്ച ഭാഗവതസത്രമായിരുന്നു വേദി.
മുതിര്‍ന്ന ഭാഗവതാചാര്യനായിരുന്നു പ്രഫസര്‍ വി.വൈദ്യലിംഗശര്‍മ. അദ്ദേഹത്തിന്‍റെ സ്മരണാര്‍ഥമായിരുന്നു ഭാഗവത സപ്താഹം ഇക്കുറി നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി ഒട്ടേറെ ഭക്തര്‍ ഭാഗവതസപ്താഹത്തിന് എത്തി. നാരായണീയ പാരായണത്തിന്‍റെ ചൈതന്യവും സ്വായത്തമാക്കിയായിരുന്നു ഭക്തരുടെ മടക്കം. ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് സെമിനാറുകളും സംഘടിപ്പിച്ചിരുന്നു.