തൃശൂര്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് സ്ഥിരമായി മാലിന്യം തള്ളിയിരുന്ന, കണ്ടാല്‍ അറയ്ക്കുന്ന സ്ഥലം ഇന്ന് മികച്ച പച്ചക്കറി തോട്ടമാണ്. ഡിവിഷന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ മൂന്നു മാസം കൊണ്ടാണ് മനോഹരമായ പച്ചക്കറി തോട്ടമാക്കി മാലിന്യകൂമ്പാരത്തെ മാറ്റിയത്.
തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍റെ സമീപ പ്രദേശത്തെ പുറംമ്പോക്ക് ഭൂമിയായിരുന്നു ഇത്. മാലിന്യം തള്ളാന്‍ മാത്രമുള്ള ഇടം. എത്ര തവണ ബോര്‍ഡ് വച്ചാലും മാലിന്യം തള്ളും. അങ്ങനെയാണ്, ഇവിടെ ഒരു പച്ചക്കറി തോട്ടം ഉണ്ടാക്കാന്‍ ശ്രമം തുടങ്ങിയത്. കൊക്കാലെ ഡിവിഷന്‍ കൗണ്‍സിലര്‍ വിന്‍ഷി അരുണ്‍കുമാറിന്‍റെ നേതൃത്വത്തില്‍ മൂന്നു മാസത്തെ അധ്വാനം. കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളും ഒപ്പംകൂടി. അങ്ങനെ, എല്ലാവരും കൂടി നല്ലൊരു പച്ചക്കറി തോട്ടമുണ്ടാക്കി. വെണ്ടയ്ക്കയും പയറും തുടങ്ങി എട്ടിനം പച്ചക്കറികള്‍. കൈനിറയെ കിട്ടുന്ന പച്ചക്കറികള്‍ ഡിവിഷനിലെ താമസക്കാര്‍ക്കു സൗജന്യമായി നല്‍കുകയാണ്.