തൃശൂര്‍ കോര്‍പറേഷന്‍റെ ശുചിത്വനഗരം പദ്ധതിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി ചലച്ചിത്ര താരം ലെനയേയും കായികതാരം ഒളിംപ്യന്‍ ലിജോ ഡേവിഡ് തോട്ടാനേയും പ്രഖ്യാപിച്ചു. രാജ്യത്തെ മികച്ച ശുചിത്വനഗരങ്ങളില്‍ ഒന്നാക്കി തൃശൂരിനെ മാറ്റാനാണ് കോര്‍പറേഷന്‍റെ ശ്രമമെന്ന് മേയര്‍ ഡോക്ടര്‍ നിജി ജസ്റ്റിന്‍ പറഞ്ഞു.
ശുചിത്വ നഗരമെന്ന ആശയത്തിനു ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയാണ് തൃശൂര്‍ കോര്‍പറേഷന്‍റെ നീക്കം. അതിനായി തൃശൂരുകാരായ രണ്ടു പ്രമുഖ വ്യക്തികളെ മുന്നില്‍ നിര്‍ത്തുകയാണ്. ചലച്ചിത്ര താരം ലെനയും ഒളിംപ്യന്‍ ലിജോ ഡേവിഡ് തോട്ടാനും. തൃശൂരുകാരിയെന്ന നിലയില്‍ കോര്‍പറേഷനുമായുള്ള കൈകോര്‍ക്കല്‍ അഭിമാനമാണെന്ന് നടി ലെന പറഞ്ഞു.
ജന്‍മനാടായ തൃശൂരിന്‍റെ നിരത്തുകളില്‍ ശുചിത്വം നിറയാന്‍ ഓരോരുത്തരും ശ്രമിക്കണമെന്ന് ഒളിംപ്യന്‍ ലിജോ ഡേവിഡ് തോട്ടാന്‍ പറഞ്ഞു. ശുചിത്വ നഗരങ്ങളുടെ റേറ്റിങ്ങില്‍ തൃശൂരിനെ മുന്‍നിരയില്‍ എത്തിക്കാനാണ് മേയര്‍ ഡോക്ടര്‍ നിജി ജസ്റ്റിന്‍റെ ശ്രമം. ഓരോ ഡിവിഷനുകളിലേയും മികച്ച ശുചിത്വപദ്ധതിയ്ക്കു വമ്പന്‍ സമ്മാനവും കോര്‍പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്