സംസ്ഥാനത്തെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളില്‍ വീണ്ടും വിസിമാരെ നിയമിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലാണ് നിയമനം. സിസ തോമസിനെ ഡിജിറ്റല്‍ സര്‍വകലാശാലയുടെ താല്‍കാലിക വിസിയായും ശിവപ്രസാദിനെ സാങ്കേതിക സര്‍വകലാശാല വിസിയായുമാണ് നിയമിച്ചത്.
താല്‍കാലിക വി.സി നിയമനവും അതാത് സർവകലാശാല നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. സർക്കാരിന്‍റെ പാനലിൽ നിന്നേ നിയമനം പാടുള്ളൂ എന്നാണ് സർവകലാശാല നിയമം. 6 മാസത്തേക്കായിരിക്കണം നിയമനമെന്നും കോടതി വ്യക്തത വരുത്തി. അതേസമയം സ്ഥിരം വിസി നിയമനത്തിൽ സർക്കാരും ഗവർണറും യോജിച്ച് നീങ്ങണമെന്നും കോടതി നിർദ്ദേശിച്ചു. എന്നാല്‍ നിലവിലെ വിസിമാരെ തുടരാന്‍ അനുവദിച്ചത് സര്‍വകലാശാല നിയമത്തിന്‍റെ ലംഘനമല്ലേ എന്നാണ് ഉയരുന്ന ചോദ്യം.