ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളെ സന്ദര്‍ശിച്ച് വൃന്ദ കാരാട്ടിന്‍റെ നേതൃത്വത്തിലുള്ള ഇടത് പ്രതിനിധിസംഘം . ദുര്‍ഗ് ജയിലിലെത്തിയാണ് എംപിമാരടക്കമുള്ള സംഘം ഇവരെ കണ്ടത്. കന്യാസ്ത്രീകള്‍ക്ക് ജയിലില്‍ നേരിടേണ്ടി വന്നത് കൊടിയ പീഡനമെന്ന് വൃന്ദ കാരാട്ട് പറഞ്ഞു. കന്യാസ്ത്രീകള്‍ ഉറങ്ങിയത് നിലത്തുകിടന്നാണ്. ഇവര്‍ക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ട്. നിയമം കയ്യിലെടുത്തവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. Also Read: 'ഛത്തീസ്ഗഡിൽ ക്രൈസ്തവ പീഡനം തുടർക്കഥ; വിശ്വാസിയായിരിക്കുക വെല്ലുവിളി'...
രാഷ്ട്രീയ താല്‍പര്യത്തോടെ നടത്തിയ അറസ്റ്റെന്നായിരുന്നു ജോസ്.കെ.മാണി എംപിയുടെ പ്രതികരണം. കന്യാസ്ത്രീകളെ വിദേശികള്‍ എന്നുവിളിച്ചെന്നും മാനസികമായി പീഡിപ്പിച്ചെന്നും ജോസ് കെ.മാണി പറഞ്ഞു. വൈദ്യസഹായം നല്‍കണമെന്നാവശ്യപ്പെട്ടെന്ന് സിപിഐ നേതാവ് ആനി രാജ പറഞ്ഞു. കേസ് ഉടന്‍ റദ്ദാക്കണമെന്നും ഇടത് എം.പിമാര്‍ ആവശ്യപ്പെട്ടു.
അറസ്റ്റിനെതിരെ പാര്‍ലമെന്‍റിലെ മകര കവാടത്തില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധിച്ചു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രധാനമന്ത്രിയെ നേരില്‍ കാണാന്‍ യുഡിഎഫ്. സമയം ചോദിച്ചെന്ന് കൊടിക്കുന്നില്‍ സുരേഷ് അറിയിച്ചു. ക്രൈസ്തവര്‍ നേരിടുന്ന പ്രയാസങ്ങള്‍ അറിയിക്കുമെന്നും കൊടിക്കുന്നില്‍ അറിയിച്ചു.