Chathisgarh-paster

ഛത്തീസ്ഗഡിൽ ക്രൈസ്തവ പീഡനം തുടർക്കഥ എന്ന് മലയാളി പാസ്റ്റർ. വിശ്വാസിയായിരിക്കുക എന്നതും വിശ്വാസം പ്രകടിപ്പിക്കുക എന്നതും വെല്ലുവിളിയാണ്. അക്രമവും ഭീഷണിയും നേരിട്ട മലയാളി പാസ്റ്റർ ഛത്തീസ്ഗഡിലെ ദുർഗിൽ മനോരമ ന്യൂസിനോട് പ്രതികരിക്കുന്നു.

പരസ്യമായി ക്രിസ്തുമത വിശ്വാസിയാണെന്ന് പറഞ്ഞാൽ, ഭീഷണിയും മർദനവും. വീടുകളിലേക്ക് ഇരച്ചെത്തുന്ന ചില സംഘങ്ങൾ പരസ്യമായി വെല്ലുവിളിക്കും. പൊലീസിൽ പരാതിപ്പെടാൻ കഴിയില്ല. വസ്തുത നോക്കാതെ പൊലീസ് നടപടി എടുക്കുമെന്നും ദുർഗ് ക്രിസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി റവ. സി.എൻ.വിനോദ് പറയുന്നു. 

ആരാധനാലയങ്ങൾ അടിച്ചുതകർക്കും,  പരസ്യമായ വിശ്വാസ പ്രഘോഷണം ഒരിടത്തും സാധ്യമല്ല.  കന്യാസ്ത്രികൾ  ജയിലിലായത് ഇത്തരം വിഷയങ്ങൾ വ്യാപകമായി ചർച്ചയാക്കപ്പെടുന്നതിന് കാരണമായിട്ടുണ്ടെന്നും പാസ്റ്റർ പറയുന്നു. 

ENGLISH SUMMARY:

A Malayali pastor facing threats and violence in Durg, Chhattisgarh, told Manorama News that Christian persecution is becoming a continuing reality in the region. He said even being a believer and expressing one's faith publicly has become a challenge.