ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ വിമർശിച്ച് മന്ത്രി വി. ശിവൻകുട്ടി. "ബി.ജെ.പി.യുടെ മനസിലിരുപ്പ് തിരുമേനിമാർക്ക് ബോധ്യപ്പെടണ്ടേ?" എന്ന് അദ്ദേഹം ചോദിച്ചു. "തിരുമേനിമാർക്ക് മോദിയോട് പരാതിപ്പെടാൻ ധൈര്യമില്ലേ? തിരുമേനിമാർ ആരും പ്രതിഷേധിച്ചുപോലും കണ്ടില്ല," ശിവൻകുട്ടി കുറ്റപ്പെടുത്തി. "പാവപ്പെട്ട ക്രിസ്ത്യാനികൾ അനുഭവിക്കട്ടെ എന്നാകും നിലപാട്. സഭാ മേലധ്യക്ഷന്‍മാര്‍ക്ക് അവരുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനാണ് ശ്രദ്ധയെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. Read More: ‘കന്യാസ്ത്രീകളെ ബോധപൂർവം കുടുക്കിയത്; ഒപ്പമുണ്ടായിരുന്ന കുട്ടികള്‍ ക്രിസ്ത്യാനികള്‍’
ഛത്തീസ്ഗഡിലെ ദുർഗിൽ മനുഷ്യക്കടത്ത് ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കുടുംബം. ഒപ്പമുണ്ടായിരുന്ന കുട്ടികൾ ക്രിസ്ത്യാനികളാണെന്നും, മാതാപിതാക്കളുടെ പൂർണ്ണ അനുവാദത്തോടെയാണ് കുട്ടികൾ പോയതെന്നും സിസ്റ്റർ പ്രീതിയുടെ കുടുംബം മനോരമ ന്യൂസിനോട് പറഞ്ഞു. ഇത് മനസ്സിലായതോടെ ബജ്റംഗ്ദൾ നിലപാട് മാറ്റുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.
കന്യാസ്ത്രീകളെ ബോധപൂർവം കുടുക്കിയതാണെന്നാണ്. വർഷങ്ങളായി ഛത്തീസ്ഗഡിൽ ക്ലിനിക്ക് നടത്തുകയാണ് ഈ കന്യാസ്ത്രീകൾ. ആദിവാസികളുൾപ്പെടെയുള്ള നിരവധി പേരുടെ ആശ്രയമാണ് ഈ ക്ലിനിക്ക്. എന്നാൽ, നിലവിലെ സാഹചര്യം വളരെ മോശമാണെന്നും സിസ്റ്റർ പ്രീതിയുടെ കുടുംബം പറയുന്നു.
ദുർഗ് റെയിൽവേ സ്റ്റേഷനിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ അൻപതിലേറെ ബജ്റംഗ്ദൾ പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ദുർഗ് റെയിൽവേ സ്റ്റേഷനിലെ കൂടുതൽ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. സംഘർഷാന്തരീക്ഷം ഉണ്ടായിട്ടും പൊലീസ് യാതൊരു ഇടപെടലും നടത്താതെ കാഴ്ചക്കാരായി നിൽക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.