ഐഎഫ്എഫ്കെ യിൽ പലസ്തീൻ പാക്കേജ് ഉൾപ്പെടെ 19 സിനിമകൾക്ക് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചു. 1925ൽ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടെംകിന്‍ എന്ന ക്ലാസിക് ചിത്രത്തിന് ഉൾപ്പടെ പ്രദർശനാനുമതി നിഷേധിച്ചുകൊണ്ടാണ് മന്ത്രാലയത്തിന്‍റെ അസാധാരണ നടപടി. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകര്‍ ഐഎഫ്എഫ്കെ വേദിയില്‍ പ്രതിഷേധമുയര്‍ത്തി.
ഐഎഫ്എഫ്കെ യുടെ ഉദ്ഘാടന ചിത്രമായ പലസ്തീൻ 36 ഉള്‍പ്പടെ 19 ചിത്രങ്ങള്‍ ഇനി കാണിക്കരുതെന്നാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ ഈ മെയില്‍ സന്ദേശം. ചലച്ചിത്ര വിദ്യാര്‍ഥികള്‍ എക്കാലത്തെയും പാഠപുസ്തകമായി കാണുന്ന സെര്‍ജി ഐസെന്‍സ്റ്റീനിന്‍റെ 1925 ല്‍ പുറത്തിറങ്ങിയ ബാറ്റിൽഷിപ്പ് പൊട്ടംകിങ് എന്ന ചിത്രത്തിന്‍റെ പുനരദ്ധരിച്ച പതിപ്പിന് ഉള്‍പ്പടെ നിരോധനമുണ്ടെന്നതാണ് വിചിത്രം. കഴിക്കുന്ന ബീഫുമായി ഒരുബന്ധവുമില്ലെങ്കിലും ബീഫ് എന്ന പേരായ സ്പാനിഷ് ചിത്രത്തിനുമുണ്ട് വിലക്ക്. കൊല്‍ക്കൊത്ത ചലച്ചിത്രമേളയിലും സമാന അനുഭവമുണ്ടായെങ്കിലും ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
സംസ്ഥാന സര്‍ക്കാര്‍ എന്തുനിലപാട് എടുക്കുമെന്നാണ് ഇനി കാണേണ്ടത്. സാംസ്കാരിക വകുപ്പ് സമ്മതിച്ചാല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാമെന്നാണ് ചലച്ചിത്ര അക്കാദമിയുടെ നിലപാട്.