വൈക്കം മുറിഞ്ഞപുഴയ്ക്കു സമീപം യാത്രക്കാരുമായി പോയ വള്ളം മറിഞ്ഞു. മരണവീട്ടിലേക്ക് ആളുകളുമായി പോവുകയായിരുന്ന വള്ളമാണ് അപകടത്തിൽപ്പെട്ടത്. കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോവുകയായിരുന്നു ഈ വള്ളം. വള്ളത്തിൽ മുപ്പതോളം പേരുണ്ടായിരുന്നതായും ഒരാളെ കാണാതായതായും സൂചനയുണ്ട്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തി വൈക്കത്തെ ആശുപത്രിയിലേക്ക് മാറ്റി. Read More: യാത്രക്കാരുള്ള വള്ളം മറിഞ്ഞു; അപകടം വൈക്കം മുറിഞ്ഞപുഴയില്‍
"വെള്ളം അടിച്ചുകയറിയപ്പോൾ വള്ളം മറിഞ്ഞു" എന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരി ബിജി മനോരമ ന്യൂസിനോട് പ്രതികരിച്ചു. നിലവിൽ അപകടത്തിൽപ്പെട്ട ആളുകൾ പുഴയുടെ രണ്ടുകരകളിലായി നിൽക്കുകയാണ്. വള്ളം പൂർണമായി മുങ്ങിയെന്ന് പഞ്ചായത്ത് പ്രസിഡന്റും അറിയിച്ചു.