കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിപ്പോയ ഗോവിന്ദച്ചാമിയെ താന്‍ കണ്ടെന്ന് വിനോജ് എന്ന യുവാവ്. ഗോവിന്ദച്ചാമി ജയില്‍ ചാടിയ വാര്‍ത്ത രാവിലെ അറിഞ്ഞിരുന്നു. ഓഫീസിലേക്ക് പുറപ്പെട്ട താന്‍ ഒമ്പതേകാലോടെയാണ് കണ്ണൂര്‍ ഡിസിസി ഓഫീസിനു സമീപത്തുകൂടി പോയത്. ആ സമയം ഒരാള്‍ പതിയെ നടന്നുപോകുന്നത് കണ്ടു. കറുത്ത പാന്റ്സും കള്ളിഷര്‍ട്ടുമായിരുന്നു വേഷം. തലയില്‍ തുണിപൊതിഞ്ഞുപിടിച്ച പോലെ തോന്നി. കണ്ടപ്പോള്‍ സംശയം തോന്നിയതുകൊണ്ട് മറ്റൊരാളോട് കൂടി വിവരം പറഞ്ഞു.എ ങ്കില്‍ നമുക്ക് നോക്കാമെന്ന് പറഞ്ഞ അദ്ദേഹത്തേയും കൂട്ടി ഇയാള്‍ക്ക് പുറകേ പോയി. റോഡിന്റെ എതിര്‍വശത്തു നിന്നും എടാ എടാ എന്ന് വിളിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല, പക്ഷേ നടത്തത്തിനു വേഗം കൂട്ടി, എടാ ഗോവിന്ദച്ചാമീ എന്ന് വിളിച്ചതോടെ തിരിഞ്ഞുനോക്കി പോക്കറ്റ് റോഡിലേക്ക് ഓടി അവിടെ കണ്ട മതില്‍ ചാടിക്കടന്നുവെന്നും വിനോജ് പറയുന്നു.
അതേസമയം തളാപ്പിലെ ഒരു വീട്ടില്‍ നിന്നും ഗോവിന്ദച്ചാമിയെ പിടികൂടിയെന്ന് വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ ഒരു സ്ഥിരീകരണത്തിനും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഇന്ന് പുലർച്ചെയാണ് ഇയാൾ ജയിൽ ചാടിയത്....C46 എന്ന നമ്പറിലാണ് ഗോവിന്ദച്ചാമി കണ്ണൂര്‍ ജയിലില്‍ കഴിഞ്ഞത്. പത്താംബ്ലോക്കിലെ മുറിയുടെ കമ്പി തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടത്.
മനുഷ്യാവകാശത്തിന്റെ പേരില്‍ എല്ലാ സൗകര്യങ്ങളും സുലഭമായി കിട്ടി. ചാര്‍ളി തോമസ് എന്നാണ് യഥാര്‍ത്ഥ പേര്. കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് അനുഭവിച്ചുവരുന്നതിനിടെയാണ് ജയില്‍ചാട്ടം. പുലര്‍ച്ചെ ഒരുമണിയ്ക്ക് ശേഷമായിരിക്കും ഇയാള്‍ രക്ഷപ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. പുലര്‍ച്ചെ അഞ്ചിനും ആറിനും ഇടയിലാകാനാണ് സാധ്യത. രാവിലെ സെല്ലില്‍ പോയി നോക്കിയപ്പോഴാണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ട വിവരം ലഭിക്കുന്നത്. ഏഴേകാലോടെയാണ് പൊലീസിനെ ജയില്‍ അധികൃതര്‍ വിവരം അറിയിക്കുന്നത്.