മൂന്നു ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചയാള്‍ക്ക് കോടതിയുടെ മധ്യസ്ഥത മുഖേന ലഭിച്ചത് നാലു ലക്ഷത്തി ഇരുപതിനായിരം രൂപ. സൂപ്രീം കോടതിയുടെ നിര്‍ദേശപ്രകാരം നടക്കുന്ന മധ്യസ്ഥ കാംപയിന്‍റെ ഭാഗമായാണ് മഞ്ചേരി കോടതി കേസ് തീര്‍പ്പാക്കിയത്.
പുഴക്കാട്ടിരി സ്വദേശിയായ സന്തോഷ് പണിക്കർ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് അപകടത്തില്‍പ്പെടുന്നത്. സന്തോഷ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ പെരിന്തല്‍മണ്ണയില്‍ വച്ച് കാറിടിച്ചാണ് അപകടമുണ്ടായത്. മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മഞ്ചേരി മോട്ടർ ആക്സിഡന്‍റ് ക്ലെയിംസ് ട്രൈബ്യൂണലിൽ സന്തോഷ് കേസ് നൽകിയത്. കോടതി വഴിയുളള മധ്യസ്ഥത വഴി കേസ് തീർപ്പാക്കാൻ സന്തോഷ് പണിക്കരും ഇൻഷുറൻസ് കമ്പനിയും സമ്മതിച്ചതോടെയാണ് ആവശ്യപ്പെട്ടതിനേക്കാള്‍ കൂടുതല്‍ തുക ലഭിച്ചത്.
'മീഡിയേഷൻ ഫോർ ദ് നേഷൻ' ക്യാംപെയ്നിന്റെ ഭാഗമായി ജില്ലയിൽ നൂറോളം കേസുകൾ മധ്യസ്ഥതയിലൂടെ തീർപ്പാക്കി കഴിഞ്ഞു. സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി ആന്‍ഡ് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറിയുമായ കക്ഷികൾക്കു സമ്മതമാണെങ്കിൽ ഈ വിഭാഗത്തിലേക്ക് കേസുകൾ മാറ്റി അതിവേഗം പരിഹാരമുണ്ടാക്കാന്‍ കോടതി വഴി ഇനിയും അവസരമുണ്ട്.