കോഴിക്കോട് വടകര ദേശീയ പാതയിലെ കുഴികളടക്കാൻ ദേശീയ പാത അതോറിറ്റിയുടെ കേരള തലവനെ വിളിച്ചു വരുത്തി നിർദ്ദേശം നൽകിയതായി പൊതു മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പ്രത്യേക അജണ്ടയായി എടുത്ത് പ്രശ്നം പരിഹാരിക്കാൻ കോഴിക്കോട് ജില്ല കലക്ടറിനും നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു. കോഴിക്കോട് മുതൽ വടകര വരെ 257 കുഴികളുണ്ടെന്ന മനോരമ ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. മനോരമ ന്യൂസ് ഇംപാക്ട്
ഈ റോഡ് ദുരിതത്തിലാണ് മന്ത്രിയുടെ ഇടപെടൽ. കോഴിക്കോട് നിന്ന് വടകര വരെ മനോരമ ന്യൂസ് വാർത്ത സംഘം യാത്ര ചെയ്തു എണ്ണിയ 257 കുഴികൾ അടയും. നിർദ്ദേശം നൽകി കഴിഞ്ഞതായി മന്ത്രി മുഹമ്മദ് റിയാസിന്‍റെ സ്ഥിരീകരണം.
ദേശീയ പാതയിലെ കുഴികൾ കാരണം വലിയ ഗതാഗത കുരുക്കുമാണ് ഈ റൂട്ടിൽ അനുഭവപ്പെടുന്നത്. മണിക്കൂറുകളാണ് ചരക്ക് ലോറികളടക്കം റോഡിൽ കുടുങ്ങി കിടക്കുന്നത്. ചെളി കൂനകളിൽ വാഹനം കുടുങ്ങുന്നതും പതിവാണ്.