മിഥുന്റെ കുടുംബത്തിന് നല്‍കിയ അടിയന്തരസഹായം അത്യാവശ്യ പോക്കറ്റ് മണിയെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. വിവിധ വകുപ്പുകളും സംഘടനകളും പ്രഖ്യാപിച്ച ധനസഹായത്തിന്റെ കണക്ക് വിവരിച്ച മന്ത്രി 48 മണിക്കൂറിനുള്ളില്‍ ഇത്രയും തീരുമാനങ്ങള്‍ എടുത്ത മറ്റേത് സര്‍ക്കാരുണ്ടെന്നും ചോദിച്ചു. ആ സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം കരിങ്കൊടി കാണിക്കുന്നത് എന്തിനാണെന്നും മന്ത്രി ചോദിച്ചു.
മരണവീട്ടിൽ പോകുമ്പോൾ ഒളിച്ചിരുന്ന് മന്ത്രിയുടെ വാഹനത്തിനു മുന്നിൽ ചാടി വീണ് കരിങ്കൊടി കാണിക്കുന്നത് മറ്റൊരു രക്തസാക്ഷിയെ സൃഷ്ടിക്കാനാണ്. സ്കൂൾ മാനേജർക്ക് സംഭവത്തിൽ നോട്ടിസ് നൽകിയിട്ടുണ്ട്. ഇന്നലെ ഡപ്യൂട്ടി ഡയറക്ടർമാരുടെ യോഗം ചേർന്നു. കൊല്ലത്തേതു പോലുള്ള കാര്യങ്ങൾ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കാൻ നിർദേശിച്ചുവെന്നും ശിവൻകുട്ടി പറഞ്ഞു.