ഭര്‍ത്താവിന്‍റെ മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍ പൊറുതിമുട്ടിയാണ്  ഒന്നരവയസുകാരി മകളെ കൊന്ന് കൊല്ലം സ്വദേശിയായ വിപഞ്ചിക ഷാര്‍ജയിലെ ഫ്ലാറ്റില്‍ ജീവനൊടുക്കിയത്. വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മരണത്തില്‍ നടുക്കുന്ന വിവരങ്ങളാണ് അനുദിനം പുറത്തുവരുന്നത്. സ്വന്തം ചോരയില്‍ ജനിച്ച കുഞ്ഞിനെ തിരിഞ്ഞു നോക്കാത്ത നിതീഷ്  മറ്റൊരു സ്ത്രീയുമായും ബന്ധം പുലര്‍ത്തിയിരുന്നു. 

ഗുരുതരമായ ലൈംഗിക വൈകൃതങ്ങള്‍ നിതീഷിന്‍റെ കൂടെപ്പിറപ്പായിരുന്നുവെന്നതിനും തെളിവുകള്‍ പുറത്തുവന്നു. നിതീഷിന്‍റെ ലൈംഗിക വൈകൃതങ്ങളെ കുറിച്ച് ആത്മഹത്യാക്കുറിപ്പിലും വിപഞ്ചിക കുറിച്ചിരുന്നു. സ്ത്രീകളുടെ അടിവസ്ത്രം ധരിച്ചിരിക്കുന്ന നിതീഷിന്‍റെ ചിത്രങ്ങള്‍ വിപഞ്ചികയുടെ മരണശേഷം  പ്രചരിച്ചിരുന്നു. വിപഞ്ചികയുടെ ഡിലിറ്റ് ചെയ്ത പോസ്റ്റ് എന്ന രീതിയിലായിരുന്നു ഈ ചിത്രങ്ങള്‍ പ്രചരിച്ചത്. ഇതിന് പിന്നാലെയാണ് സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച് ഫ്ളാറ്റില്‍ കൊണ്ടുവരുന്ന മാനസിക വൈകൃതം നിതീഷിനുണ്ടായിരുന്നുവെന്ന വെളിപ്പെടുത്തലും പുറത്തുവരുന്നത്.

 മരണത്തിന് മുന്‍പ് വിപഞ്ചിക ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ച ശബ്ദ സന്ദേശത്തിലും, മൊബൈല്‍ സന്ദേശത്തിലുമാണ് ഭര്‍ത്താവ് നിതീഷിന്‍റെ ലൈഗിക വൈകൃതങ്ങള്‍ വിവരിച്ചിരിക്കുന്നത്.  ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മറ്റുള്ള സ്ത്രീകളുടെ  അടി വസ്ത്രങ്ങള്‍  ഫ്ലാറ്റിലേക്ക് കൊണ്ടു വരികയെന്നത്. സ്ത്രീകളുടെ അടിവസ്ത്രങ്ങള്‍ നിതീഷ് ധരിക്കുന്നത് ആദ്യം തമാശയായി കണ്ട വിപഞ്ചിക പിന്നീടാണ് ഇതു ലൈംഗിക വൈകൃതമാണെന്ന് മനസിലാക്കിയത്. വീട്ടിലേക്ക് കൊണ്ടു വന്നുവെന്നു മാത്രമല്ല അവ ധരിച്ച് ലിപ്സറ്റിക്കും മുഖത്ത് ഫൗണ്ടേഷനും തേച്ചുള്ള ചിത്രം നിതീഷ് തന്നെ സമൂഹമാധ്യമത്തിലിടാനും തുടങ്ങി. കൊണ്ടു വരുന്ന വസ്ത്രങ്ങള്‍ പേര് ബുക്കിലെഴുതി സൂക്ഷിക്കാറുമുണ്ടെന്നും വിപഞ്ചിക സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിരുന്നു. നിതീഷ് തന്‍റെ ഭാര്യയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ചതായി ഒരാള്‍ വിപഞ്ചികയെ വിളിച്ച് പറഞ്ഞതോടെയാണ് വിപഞ്ചിക സംഭവത്തിന്‍റെ തീവ്രത മനസിലാക്കുന്നത്. ഇക്കാര്യം ചോദിച്ചതിനെ തുടര്‍ന്ന് ഇയാളും നീതീഷുമായി വാക്കേറ്റവുമുണ്ടായി. ഇത്തരം സംഭവങ്ങളും വിപഞ്ചികയെ വല്ലാതെ ഉലച്ചിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

ഗുരുതരമായ ലൈംഗിക വൈകൃതമെന്നു മനോരോഗ വിദഗ്ദര്‍

ചിലര്‍ക്കുണ്ടാകുന്ന പ്രത്യേകതരം ലൈംഗിക വൈകൃതമാണിതെന്നാണ് പാരിപ്പള്ളി മെഡിക്കല്‍ കോളജിലെ മനോരോഗ വിദഗ്ദന്‍ ഡോക്ടര്‍ മോഹന്‍ റോയ് പറയുന്നത്. മനോരോഗ വിദഗ്ദര്‍ ഇതിനെ ക്രോസ് ഡ്രസ് പാരസീഡിയ എന്നാണ് വിളിക്കുന്നത്. സ്ത്രീകളുടെ അടി വസ്ത്രങ്ങളോടുള്ള താല്‍പര്യം പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ചികില്‍സിച്ചില്ലെങ്കില്‍ ഇത്  വലിയ മാനസിക പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നും പറയുന്നു. 

ENGLISH SUMMARY:

Disturbing details are emerging in the Vipanchika suicide-murder case in Sharjah, revealing that her husband, Niteesh, subjected her to severe mental and physical torture, including disturbing sexual perversions. Reports suggest he stole women's underwear, and photos of him in women's clothing circulated after her death.