ചോര്‍ന്നൊലിക്കുന്ന, തകര്‍ച്ചയുടെ വക്കിലെത്തിയ വീട്ടില്‍ ഭയന്നുകഴിഞ്ഞ് ഭിന്നശേഷിക്കാരായ കുടുംബം. കണ്ണൂര്‍ ചൂളിയാട് സ്വദേശി ഉണ്ണിയും അമ്മയും മാതൃഹോദരിയുമാണ് ഭയത്തിന് താഴെ അന്തിയുറങ്ങുന്നത്.
ചൂളിയാട്ടെ ഉണ്ണിയുടെ മാതൃസഹോദരി രമണി നടക്കുന്നത് കൃത്രിമ കാലിന്‍റെ സഹായത്തിലാണ്. പ്രമേഹം ബാധിച്ച് കാല്‍ മുറിച്ചുമാറ്റിയതിനു ശേഷം ഇതാണ് സ്ഥിതി.
രമണിയുടെ സഹോദരി പ്രസന്നയ്ക്ക് ആരോഗ്യപ്രശ്നങ്ങളാല്‍ നടക്കാന്‍ ബുദ്ധിമുട്ട്. കിടപ്പുമുറി വിട്ട് പുറത്തിറങ്ങാന്‍ പോലും കഴിയില്ല. മകന്‍ ഉണ്ണികൃഷ്ണനും ശാരീരിക വെല്ലുവിളികള്‍. വലതുകാലിന് സ്വാധീനക്കുറവായതിനാല്‍ ജോലിയില്ല. വനംവകുപ്പില്‍ ജീവനക്കാരിയായിരുന്ന രമണിയുടെ തുച്ഛമായ പെന്‍ഷനാണ് വരുമാനം. അതില്‍ ചികിത്സാച്ചിലവ് നീക്കിവെയ്ക്കണം. അസുഖവും ദുരിതവും പേറിക്കഴിയുന്ന മൂവര്‍ക്കും മേല്‍ വീടൊരു ബാധ്യതയാവുകയാണ്. തകര്‍ന്നുവീഴുമെന്ന ആധിയും ആശങ്കയും. തകര്‍ന്നാല്‍ ഓടിരക്ഷപ്പെടാന്‍ പോലും കഴിയില്ല. വീടൊന്ന് നന്നാക്കിത്തരാന്‍ ആരെങ്കിലുമുണ്ടായിരുന്നെങ്കില്‍ എന്നാണിപ്പോഴത്തെ ചിന്ത.. അതിന് സഹായം തേടുകയാണീ കുടുംബം
ACCOUNT DETAILS
RAMANI SP
AC NO. 0729101008502
IFSC . CNRB0000729
CANARA BANK
IRIKKUR BRANCH