കണ്ണൂര്‍ മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയ്ക്കും ബൂത്ത് ഏജന്‍റിനും മുഖംമൂടി ധാരികളുടെ ആക്രമണം. വെങ്ങാട് പഞ്ചായത്ത് 16–ാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി. ഷീനയ്ക്കും ഏജന്‍റ് നരേന്ദ്രബാബുവിനുമാണ് ക്രൂരമായി മര്‍ദനമേറ്റത്. നരേന്ദ്രബാബുവിന്‍റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രത്തിലെത്തിയായിരുന്നു ഇന്നുച്ചയ്ക്ക് ആക്രമണം. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. സിപിഎം പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്നലെ കള്ളവോട്ട് തടഞ്ഞതിലുള്ള വൈരാഗ്യമാണെന്നാണ് ആരോപണം. പരുക്കേറ്റ രണ്ടുപേരെയും തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.
ENGLISH SUMMARY:
Kannur UDF candidate attack reports an assault on a UDF candidate and booth agent in Mambaram, Kannur district. The incident occurred at a public service center owned by the agent, and investigations are underway to identify the assailants