rijil-makkutty

കണ്ണൂർ കോർപറേഷനിൽ ജയിച്ചുകയറി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും കെപിസിസി അംഗവുമായ റിജിൽ മാക്കുറ്റി. ആദികടലായി ഡിവിഷനിലാണ് റിജിൽ ജയിച്ചത്. എൽഡിഎഫ് കഴിഞ്ഞ രണ്ടുതവണയും ജയിച്ച ഡിവിഷനിലാണ് മാക്കുറ്റിയുടെ വിജയം. 

‌ആദികടലായിയില്‍ റിജില്‍ മാക്കുറ്റിക്ക് ലീഗില്‍ നിന്ന് വിമതനുണ്ടായിരുന്നു. കോണ്‍ഗ്രസ് ലീഗിന് സീറ്റ് വിട്ടുകൊടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പി.മുഹമ്മദലി വിമതനായി രംഗത്തെത്തിയത്. വിമതന്‍ വോട്ടു കുറയ്ക്കില്ലെന്നും ഇടതു പക്ഷവുമായുള്ള അഡ്ജസ്റ്റുമെന്‍റാണ് സ്ഥാനാര്‍ഥിത്വം എന്നുമായിരുന്നു റിജില്‍ മാക്കുറ്റിയുടെ നിലപാട്.

റിജില്‍ മാക്കുറ്റിക്കെതിരെ സിപിഎമ്മും ബിജെപിയും ശക്തമായ പ്രചാരണവുമായി രംഗത്തുണ്ടായിരുന്നു. റിജിൽ മാക്കുറ്റി 1404 വോട്ടും സിപിഐയിലെ എം.കെ.ഷാജി 691 വോട്ടും നേടി. എസ്ഡിപിഐയുടെ മുബഷിർ ടി.കെ 223 വോട്ടും സ്വതന്ത്രനായി മത്സരിച്ച യുഡിഎഫ് വിമതന്‍ വി.മുഹമ്മദലി 197 വോട്ടും ബിജെപിയുടെ സായൂജ് യു.കെ 143 വോട്ടും നേടി.

ENGLISH SUMMARY:

Rijil Makkutty, a Youth Congress leader, has won the Kannur Corporation election. He secured victory in the Adikkadalai division, which was previously held by the LDF for two terms.