കേരള സർവകലാശാലയിൽ ഡോ. കെ.എസ്.അനിൽകുമാർ റജിസ്ട്രാർ ആയി തുടരുന്നതിനെതിരെ പടയൊരുക്കവുമായി വി.സി ഡോ.മോഹനൻ കുന്നുമ്മലും ബി.ജെ.പിയുടെ സിൻഡിക്കേറ്റ് അംഗങ്ങളും. സസ്പെൻഷനിലായ റജിസ്ട്രാർ തൽസ്ഥാനത്ത് തുടരട്ടെ എന്ന സിൻഡിനേറ്റ് തീരുമാനം അംഗീകരിക്കില്ലെന്ന് വി.സി അറിയിച്ചു. നിലവിൽ രണ്ട് റജിസ്ട്രാർമാർ ഉണ്ട്. ഇത് ആശയക്കുഴപ്പവും അധികാര തർക്കവും ഉണ്ടാക്കുകയാണെന്നും വിദ്യാർഥികളെ വലക്കുന്നുവെന്നുമാണ് വി.സി പറയുന്നത്. റജിസ്ട്രാർക്കെതിരെ കോടതിയെ സമീപിക്കാൻ ബി.ജെ.പി സിൻഡിക്കേറ്റ് അംഗങ്ങൾ തയാറെടുക്കുകയാണ്. റജിസ്ട്രാർ ചുമതലയിൽ തുടരുന്നത് നിയമവിരുദ്ധമാണെന്ന നിലപാടും സർവകലാശാലയിലെ ക്രമസമാധാന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയായിരിക്കും കോടതിയെ സമീപിക്കുക.