ഫയല്‍ ചിത്രം

നിപ വൈറസ് സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്ന ഒരു സ്ത്രീ കോട്ടക്കലില്‍ മരിച്ചു. മൃതദേഹം സംസ്കരിക്കുന്നത് ആരോഗ്യവകുപ്പ് തടഞ്ഞിട്ടുണ്ട്. പരിശോധനാഫലം വരുന്നതുവരെ മൃതദേഹം സംസ്കരിക്കരുതെന്ന് നിര്‍ദേശം നല്‍കി.

നിപ ബാധിച്ച് നേരത്തെ മരിച്ച യുവതിയുടെ അടുത്ത കട്ടിലില്‍ ചികിത്സ തേടിയിരുന്ന ആളാണ് മരണപ്പെട്ട സ്ത്രീ. ഇത് നിപ മൂലമുള്ള മരണമാണോ എന്ന സംശയം ബലപ്പെടുത്തുന്നു. പരിശോധനാഫലം ലഭിച്ചാലേ മരണകാരണം സംബന്ധിച്ച് വ്യക്തമായ സ്ഥിരീകരണം ലഭിക്കൂ.

ENGLISH SUMMARY:

A woman on the Nipah virus contact list died in Kottakkal, prompting the Kerala Health Department to halt the burial until test results confirm the cause of death. The deceased was being treated on a bed adjacent to a previously confirmed Nipah fatality, raising suspicions of possible Nipah infection.