ചേരാനല്ലൂർ തൈക്കാവ് ജംക്ഷൻ, കൂനമ്മാവ് ചെമ്മായം ജംക്ഷൻ, പട്ടണം ജംക്ഷൻ എന്നിവിടങ്ങളിൽ നാഷണൽ ഹൈവേ അതോറിറ്റി അണ്ടർപാസുകൾ അനുവദിച്ചിരിക്കുന്ന വിവരം പങ്കിട്ട് ഫെയ്സ്ബുക്ക് പോസ്റ്റുമായി ഹൈബി ഈഡന്‍ എംപി. പാർലമെന്റിനകത്തും പുറത്തും നിരവധി തവണ ഉന്നയിച്ച ഒരു ആവശ്യമായിരുന്നു ഇതെന്നും, അതിന് ഫലമുണ്ടായെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്ന് കലക്ടറേറ്റിൽ ഒരു യോഗം വിളിച്ചു ചേർത്തിരുന്നു. മന്ത്രി പി രാജീവിന്റെയും ജനപ്രതിനിധികളുടെയും സാനിധ്യത്തിലാണ് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പ്രോജെക്ട് ഡയറക്ടർ അണ്ടർപാസുകൾ അനുവദിച്ച കാര്യം അറിയിക്കുന്നതെന്നും അദ്ദേഹം പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
പോരാട്ടത്തിൽ മുന്നിൽ നിന്ന് നയിച്ച പ്രിയ നേതാവിന് നന്ദി, ജനങ്ങളുടെ ന്യായമായ ആവശ്യത്തിന് കൂടെ നിന്നതിന്ന് നന്ദി തുടങ്ങി നിരവധി പോസിറ്റീവ് കമന്‍റുകളാണ് ഹൈബിയുടെ പോസ്റ്റിന് താഴെ വരുന്നത്.