മേയര്‍ വിവാദത്തില്‍ തുറന്നടിച്ച് ദീപ്തി മേരി വര്‍ഗീസ്. കൗണ്‍സിലര്‍മാരുടെ രഹസ്യവോട്ടെടുപ്പ് താന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും സ്വതന്ത്രമായി അഭിപ്രായം പറയാന്‍ അവരെ അനുവദിച്ചില്ലെന്നും ദീപ്തി. തന്നെ ഒഴിവാക്കിയതിന്റെ കാരണം ഹൈബി ഈഡനും മുഹമ്മദ് ഷിയാസും വ്യക്തമാക്കണമെന്നും കൂടുതല്‍ വോട്ട് ഷൈനി മാത്യുവിനെന്ന് ഷിയാസ് പറഞ്ഞിട്ടും മേയറാക്കിയത് മിനിമോളെ എന്നും ദീപ്തി മേരി വര്‍ഗീസ് മനോരമ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃക്കാക്കര ഉന്നമിട്ട് ദീപ്തി മേരി വര്‍ഗീസ്. സ്ഥാനാര്‍ഥിത്വത്തിന് താന്‍ അനര്‍ഹയല്ലെന്ന് ദീപ്തി. തൃക്കാക്കരയില്‍ മുന്‍പ് പരിഗണിച്ചതാണെന്നും ഉമ തോമസിനെ മാറ്റണമെന്ന ചിന്ത തനിക്കില്ലെന്നും, തുടരണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയും ഉമാ തോമസുമാണെന്നും ദീപ്തി മേരി വര്‍ഗീസ് മനോരമ ന്യൂസിനോട് പറഞ്ഞു.