child-death

കൊച്ചി വെണ്ണലയിൽ ശസ്ത്രക്രിയയെ തുടർന്ന് നാലുവയസുകാരൻ മരിച്ചതിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം. കലൂർ ആൽഫാ ഇ എൻ ടി ഹെഡ് ആൻഡ് നെക്ക് റിസർച് സെന്ററിനെതിരെയാണ് പരാതി. വെണ്ണല സ്വദേശി അബിയുടെ മകൻ ബദ്രിനാഥ് ആണ് മരിച്ചത്. ചെവിയിലെ പഴുപ്പ് നീക്കം ചെയ്യാനായിരുന്നു ശസ്ത്രക്രിയ . അനസ്തീസ്യ നല്‍കിയതില്‍ പിഴവെന്നാണ് കുടുംബത്തിന്റെ ആരോപണം. ജൂണ്‍ മൂന്നിനായിരുന്നു കുട്ടി മരിച്ചത്. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും കുടുംബം പരാതി നല്‍കി. എന്നാൽ, ചികിത്സ പിഴവാണെന്ന ആരോപണം ആശുപത്രി നിഷേധിച്ചു.

ENGLISH SUMMARY:

Family alleges medical malpractice in death of four-year-old boy following surgery in Vennala, Kochi