വ്ളോഗര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് ക്ഷണിച്ചത് നല്ല ഉദ്ദേശ്യത്തിലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിക്കോ സര്‍ക്കാരിനോ പങ്കുണ്ടോയെന്ന് മാധ്യമങ്ങള്‍ക്ക് പരിശോധിക്കാമെന്ന് മന്ത്രി പറഞ്ഞു. അസംബന്ധ വാര്‍ത്തയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അഭിപ്രായം മാധ്യമങ്ങള്‍ക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ചാരപ്രവൃത്തിക്ക് കൊണ്ടുവന്നെന്ന് പറഞ്ഞാലും പ്രശ്നമില്ലെന്നും മന്ത്രി.
പാക്കിസ്ഥാനുവേണ്ടി ചാരവൃത്തി നടത്തി എന്ന കുറ്റത്തിന് അറസ്റ്റിലായ വ്ലോഗർ ജ്യോതി മൽഹോത്രയെ കേരളത്തിലേയ്ക്ക് ക്ഷണിച്ചു വരുത്തിയത് സംസ്ഥാന സർക്കാർ. ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി കൊണ്ടുവന്ന ജ്യോതി മൽഹോത്രയ്ക്ക് ടൂറിസം വകുപ്പ് വേതനവും നൽകി. താമസം, ഭക്ഷണം യാത്ര എന്നിവ ഒരുക്കിയതും ടൂറിസം വകുപ്പ് തന്നെ. വിവരാവകാശ രേഖ മനോരമ ന്യൂസിന് ലഭിച്ചു.
കേരള ടൂറിസത്തിന്റെ പുനരുജ്ജീവനത്തിനായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ് പട്ടികയിൽ ഉൾപ്പെടുത്തി 41 പേരെ ക്ഷണിച്ചതിലാണ് ജ്യോതി മൽഹോത്രയും ഉള്ളത്ത്. ഇവരുടെ വേതനത്തിന് പുറമെ താമസം, യാത്ര എന്നിവയും ടൂറിസം വകുപ്പ് ഒരുക്കി. എത്ര തുക നൽകി എന്ന ചോദ്യത്തിന് ടൂറിസം വകുപ്പ് ഉത്തരം നൽകിയില്ല. കണ്ണൂർ, കോഴിക്കോട്, എറണാകുളം, ആലപ്പുഴ, മൂന്നാർ എന്നിവിടങ്ങൾ സന്ദർശിച്ചെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.