മലപ്പുറം കാളികാവിലെ നരഭോജി കടുവ കൂട്ടില്‍. കരുവാരക്കുണ്ടില്‍ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കുടുങ്ങിയത്. ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തി 53ാം ദിവസമാണ് കടുവ കുട്ടിലായത്. കടുവയ്ക്കായി 50 ക്യാമറ ട്രാപ്പുകൾ സ്ഥാപിച്ചിരുന്നു. മലപ്പുറം ചോക്കാട് കല്ലാമൂല സ്വദേശി കളപ്പറമ്പിൽ അബ്ദുൽ ഗഫൂറിനെ കഴിഞ്ഞ മേയ് 15നാണ് കടുവ കടിച്ച് കൊന്നത്. പാറശ്ശേരി റാവുത്തൻകാട്ടിലെ റബർ തോട്ടത്തിൽ ടാപ്പിങ്ങിനിടെയാണു ഗഫൂറിനെ കടുവ പിടികൂടിയത്.
വന്യജീവി ആക്രമണത്തില്‍ നിയമനിര്‍മാണം ആലോചനയിലെന്നെ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍. നിലവിലുള്ള നിയമത്തില്‍നിന്ന് ചെയ്യാവുന്നത് ആലോചിക്കും. കാളികാവില്‍ പിടിയിലായ കടുവയെ വനം വകുപ്പ് സൂക്ഷിക്കും. എങ്ങോട്ട് മാറ്റണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും വനംമന്ത്രി പറഞ്ഞു.