plane-uk

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിപ്പോയ ബ്രിട്ടന്‍റെ യുദ്ധവിമാനത്തിന്‍റെ അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധസംഘം ഇന്നെത്തും. ബ്രിട്ടീഷ് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാവും സംഘമെത്തുക. അറ്റകുറ്റപ്പണി നടത്താനായില്ലെങ്കില്‍ സൈനികവിമാനങ്ങള്‍ വഹിക്കുന്ന ചരക്ക് വിമാനത്തില്‍ F35 നെ കൊണ്ടുപോകും. 

ബ്രീട്ടീഷ് യുദ്ധവിമാനമായ F 35 B കഴിഞ്ഞമാസം 14നാണ് ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത് . തുടര്‍ന്നാണ് സാങ്കേതിക തകരാര്‍ പ്രകടമായത്. അറബിക്കടലിലുള്ള വിമാനവഹിനി കപ്പലായ HNS പ്രിൻസ് ഓഫ് വെയ്ൽസിലേ സാങ്കേതിക വിദഗ്ധര്‍ക്ക് പരിഹിരക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇംഗ്ലണ്ടില്‍ നിന്ന് തന്നെ വിദഗ്ധര്‍ എത്തുന്നത്. ഇംഗ്ലണ്ട് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് വിദ്ധര്‍ എത്തുക. F 35 ന്‍റെ നിര്‍മാണ കമ്പനിയില്‍ നിന്നുള്ള വിദഗ്ധരും സംഘത്തിലുണ്ട്. അറ്റകുറ്റപ്ഫണി നടത്തി തിരികെ കൊണ്ടുപോവുകയാണ് സംഘത്തിന്‍റെ ലക്ഷ്യം.  

വെയിലും മഴയും ഏല്‍ക്കാതെ യുദ്ധവിമാനം എയര്‍ ഇന്ത്യ ഹാങ്ങറിലേക്ക് മാറ്റാമെന്ന് ഇന്ത്യ വാഗ്ഗാനം ചെയ്തെങ്കിലും പൈലറ്റ് ഇല്ലാത്തതിനാല്‍ സാധിച്ചിട്ടില്ല. എയര്‍ ഇന്ത്യയുടെ ഹാങ്ങറിലേക്ക് മാറ്റിയതിന് ശേഷമാകും അറ്റകുറ്റപ്പണി നടത്തുക. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക വിമാനം വഹിക്കുന്ന വിമാനത്തില്‍  F35 B യുകെയിലേക്ക് കൊണ്ടുപോകുന്നത് ആലോചനയിലുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക അറ്റകുറ്റപ്പണി സാധ്യമാണോ എന്ന് വ്യക്തമായതിന് ശേഷമാവും.