File Image by US Navy/ Reuters
അരമണിക്കൂറിന്‍റെ മാത്രം ഇടവേളയില്‍ യുഎസ് നേവിയുടെയുടെ യുദ്ധവിമാനവും ഹെലികോപ്ടറും സൗത്ത് ചൈനാക്കടലില്‍ തകര്‍ന്ന് വീണു. ഹെലികോപ്ടറിലുണ്ടായിരുന്ന മൂവരെയും രക്ഷപെടുത്തിയെന്നും യുദ്ധവിമാനത്തിലുണ്ടായിരുന്നവര്‍ പാരഷൂട്ട് ഉപയോഗിച്ച് സുരക്ഷിതരായെന്നും നേവിയുടെ പസഫിക് ഫ്ലീറ്റ് അറിയിച്ചു. യുഎസ്എസ് നിമിറ്റ്സില്‍ നിന്ന് പറന്നുയര്‍ന്നതിന് പിന്നാലെയാണ് രണ്ട് അപകടങ്ങളും സംഭവിച്ചത്. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണെന്ന് യുഎസ് വ്യക്തമാക്കി. MH-60R സീഹോക്ക് ഹെലികോപ്ടറില്‍ മൂന്നുപേരും F/A-18 F സൂപ്പര്‍ ഹോര്‍നറ്റ് യുദ്ധവിമാനത്തില്‍ രണ്ട് വൈമാനികരുമാണ് ഉണ്ടായിരുന്നത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും സൈന്യം വ്യക്തമാക്കി.
*** FILE *** This image provided by the US Navy shows the nuclear-powered aircraft carrier USS Nimitz steaming in the western Pacific Ocean in this Saturday March 29, 2008 file photo taken during a combined carrier group training exercise. A reader-submitted question about the medical and dental facilities on nuclear aircraft carriers is being answered as part of an Associated Press Q&A column called "Ask AP". (AP Photo/US Navy - Kyle D. Gahlau, FILE )
അപകടത്തില്‍ ഒന്നും ഒളിക്കാനില്ലെന്നും ഇന്ധനത്തിന്‍റേതായ പ്രശ്നം മാത്രമാണ് കാരണമെന്നുമായിരുന്നു യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് മാധ്യമങ്ങളോട് വിശദീകരിച്ചത്. യെമനിസെ ഹൂതി വിമതര്‍ക്ക് നേരെ ആക്രമണം നടത്തുന്നതിനായി മധ്യപൂര്‍വ ദേശത്ത് നങ്കൂരമിട്ടിരുന്ന യുഎസ്എസ് നിമിറ്റ്സ് വാഷിങ്ടണിലെ നേവല്‍ ബേസിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്. ഡീ കമ്മിഷനിങിന് മുന്‍പുള്ള അവസാന ഡിപ്ലോയ്മെന്‍റിലാണ് നിലവില്‍ യുഎസ്എസ് നിമിറ്റ്സ്.
മധ്യപൂര്‍വദേശത്ത് നേരത്തെ വിന്യസിച്ചിരുന്ന വിമാനവാഹിനിക്കപ്പലായ ഹാരി എസ്.ട്രൂമാന് സാരമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ട്രൂമാനില്‍ നിന്ന് പുറപ്പെട്ട F/A- 18 വിമാനത്തെ യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് അബദ്ധത്തില്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. മേയില്‍ മറ്റൊരു F/A-18 വിമാനം ട്രൂമാനിലെ ഹാങറില്‍ നിന്ന് ചെങ്കടലില്‍ വീണുപോയി. മേയില്‍ തന്നെ ലാന്‍ഡിങ് പിഴച്ചും ട്രൂമാനില്‍ അപകടമുണ്ടായി. ഇതിലൊന്നും തന്നെ ആര്‍ക്കും ജീവഹാനി സംഭവിച്ചില്ലെന്നത് മാത്രമാണ് ആശ്വാസം. കോടിക്കണക്കിന് ഡോളറിന്‍റെ നഷ്ടമാണ് യുഎസിന് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അപകടങ്ങളിലെല്ലാം ആഭ്യന്തര അന്വേഷണം നടത്തിയിരുന്നുവെങ്കിലും ഒന്നിന്‍റേയും റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ പരസ്യപ്പെടുത്തിയിട്ടില്ല.