സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് കുടുങ്ങിപോയ ഇംഗ്ലണ്ടിന്‍റെ യുദ്ധവിമാനം അറ്റകുറ്റപ്പണി നടത്താനുള്ള വിദഗ്ധ സംഘം നാളെ എത്തും. അറബിക്കടലിലുള്ള വിമാനവാഹിനി കപ്പലായ HNS പ്രിൻസ് ഓഫ് വെയ്ൽസിലെ സാങ്കേതിക വിദഗ്ധര്‍ക്ക് പരിഹരിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇംഗ്ലണ്ടില്‍നിന്ന് തന്നെ വിദഗ്ധര്‍ എത്തുന്നത്.
ബ്രീട്ടീഷ് യുദ്ധവിമാനമായ F 35 ഈ കിടപ്പ് കിടക്കാന്‍ തുടങ്ങിയിട്ട് 22 ദിവസമായി . അറബിക്കടലില്‍ സൈനിക അഭ്യാസത്തിന് വന്ന യുദ്ധവിമാനം ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. പക്ഷെ എണ്ണയടിച്ചിട്ടും വിമാനം അനങ്ങാതെ വന്നതോടെയാണ് കിടപ്പ് തുടങ്ങിയത്. വെയിലും മഴയും ഏല്‍ക്കാതെ എയര്‍ഇന്ത്യ ഹാങ്ങറിലേക്ക് മാറ്റാമെന്ന് ഇന്ത്യ വാഗ്ഗാനം ചെയ്തെങ്കിലും പൈലറ്റ് ഇല്ലാത്തതിനാല്‍ സാധിച്ചിട്ടില്ല. അറ്റകുറ്റപ്പണി നടത്തുന്നതിനായി യുകെയില്‍ നിന്നുള്ള വിദഗ്ധരെ കാത്തിരിക്കുകയാണ് വിമാനം. നാളെ വൈകിട്ടോടെ യുകെയില്‍ നിന്നുള്ള വിദഗ്ധ സംഘം തിരുവനന്തപുരത്ത് എത്തും.
സാങ്കേതിക പ്രശ്നം പരിഹരിച്ചാല്‍ തിരികെ മടങ്ങാനുള്ള അനുമതി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം നല്‍കിയിട്ടുണ്ട്. സാങ്കേതിക പ്രശ്നങ്ങള്‍ പരിഹരിക്കാനായില്ലെങ്കില്‍ സൈനിക വിമാനം വഹിക്കുന്ന ഇന്ത്യയുടെ C 17 വിമാനത്തില്‍ യുകെയില്‍ എത്തിക്കും. അതിനിടെ യുകെ വിമാനം കേരളത്തിന്‍റെ സ്വന്തം വിമാനമായി മാറിയിരിക്കെയാണ്. ടൂറിസത്തിന്‍റെ പേജില്‍ ഇടം പിടിച്ചതിന് പിന്നാലെ കേരള പൊലീസും F 35 നെ ഏറ്റെടുത്തു. കേരളത്തിന്‍റെ മെയിന്‍ സുരക്ഷയാണ് സാറെ എന്ന ടാഗ് ലൈനോടെയാണ് കേരള പൊലീസും വിമാനത്തെ ഏറ്റെടുത്തിരിക്കുന്നത്.