പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ കുട്ടിയാന അഞ്ചു വയസുകാരൻ കൊച്ചയ്യപ്പൻ ചെരിഞ്ഞു. 2021ൽ ആങ്ങമൂഴി വനത്തിൽ നിന്നാണ് ആനക്കൂട്ടത്തിൽ നിന്ന് തള്ളിയ കൊച്ചയ്യപ്പനെ കണ്ടെത്തി പരിപാലിച്ചത്. പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് ഡി എഫ് ഒ പറഞ്ഞു.
രാവിലെ പാപ്പാൻ എത്തിയപ്പോഴാണ് ചലനമറ്റ നിലയിൽ കൊച്ചയ്യപ്പനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം അസ്വസ്ഥതകം ഉണ്ടായിരുന്നതായി പാപ്പാന്‍ ഷംസുദീൻ പറഞ്ഞു. നാലുവർഷവും കൊച്ചയ്യപ്പനെ പരിപാലിച്ചത് ഷംസുദ്ദീൻ ആണ്. ആനക്കൂട്ടിൽ എത്തുന്നവരുടെയും ജീവനക്കാരുടെയും പ്രിയപ്പെട്ടവൻ ആയിരുന്നു കൊച്ചയ്യപ്പൻ .
കുമ്മണ്ണൂർ വനമേഖലയിലാണ് പോസ്റ്റ്മോർട്ടം . ഹെർപ്പിസ് വൈറസ് ബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു. 2021ൽ കിട്ടിയശേഷം പലവട്ടം ആനക്കൂട്ടത്തിനൊപ്പം വിടാൻ ശ്രമിച്ചെങ്കിലും ആനകൾ ഏറ്റെടുത്തില്ല. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് കാട്ടാനക്കൂട്ടം തള്ളുന്ന ഇത്തരം കുട്ടിയാനകൾ അതിജീവിക്കുന്നത് കുറവാണ്